Follow KVARTHA on Google news Follow Us!
ad

കാണാതായ വോട്ടിങ് യന്ത്രം കണ്ടെത്തുന്നവര്‍ക്ക് 10000 രൂപ ഇനാം പ്രഖ്യാപിച്ചു; ഒടുവില്‍ സംഭവിച്ചത്

കാണാതായ വോട്ടിങ് യന്ത്രം കണ്ടെത്തിയത് ബസ് സ്റ്റാന്റില്‍ നിന്ന്. ലോക്സഭാ തിരഞ്ഞെ National, News, Election, Lok Sabha, Uttar Pradesh, Machine, Missing, Lok Sabha elections: Missing EVM recovered from a village bus stand in UP’s Mahoba district.
മഹോബ: (www.kvartha.com 01.05.2019) കാണാതായ വോട്ടിങ് യന്ത്രം കണ്ടെത്തിയത് ബസ് സ്റ്റാന്റില്‍ നിന്ന്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഉത്തര്‍പ്രദേശില്‍ നിന്നും കാണാതായ വോട്ടിങ് യന്ത്രമാണ് ബസ് സ്റ്റാന്റില്‍ നിന്നും കണ്ടെത്തിയത്. സ്ട്രോങ് റൂമിലേക്കു മാറ്റുന്നതിനിടെ വോട്ടിങ് എന്ത്രം കാണാതായെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

മഹോബ ജില്ലയിലെ നൊഗാവോണ്‍ ഫട്ന ഗ്രാമത്തിലെ 27ാം നമ്പര്‍ ബൂത്തിലെ വോട്ടിങ് യന്ത്രമാണ് കാണാതായത്. കാണാതായ യന്ത്രം ഒരു ദിവസത്തിന് ശേഷം ബസ് സ്റ്റാന്റിലെ വിശ്രമമുറിയില്‍ കണ്ടെത്തുകയായിരുന്നു. യന്ത്രത്തിന്റെ സീല്‍ പൊട്ടിച്ചിട്ടില്ലാത്തതിനാല്‍ ആശങ്കപ്പെടാനില്ലെന്നാണ് തിവാരി പറഞ്ഞത്. എന്നാല്‍ വോട്ടിങ് യന്ത്രം എങ്ങനെയാണ് കാണാതായതെന്ന ചോദ്യത്തിന് തിവാരിക്ക് ഉത്തരം ഇല്ല.


വോട്ടിങ് യന്ത്രം കാണാതായെന്നും കണ്ടു പിടിച്ചുതരുന്നവര്‍ക്ക് 10000 രൂപ പ്രതിഫലം ലഭിക്കുമെന്നും നിയമനടപടികളെടുക്കില്ലെന്നും അറിയിപ്പ് നല്‍കി റിക്ഷ പോകുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Keywords: National, News, Election, Lok Sabha, Uttar Pradesh, Machine, Missing, Lok Sabha elections: Missing EVM recovered from a village bus stand in UP’s Mahoba district.