Follow KVARTHA on Google news Follow Us!
ad

ഇറ്റലിയിലെ ഈ പടുകൂറ്റന്‍ കെട്ടിടങ്ങള്‍ രാഹുല്‍ ഗാന്ധിയുടേതല്ല; പിന്നെ ആരുടേത്?

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് എതിരേ വിവാദപരമായ ഒരു വീഡിയോ സാമൂഹി National, News, Rahul Gandhi, Fake, Video, Congress, controversial video about Rahul Gandi was fake.
ന്യൂഡല്‍ഹി: (www.kvartha.com 01.05.2019) കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് എതിരേ വിവാദപരമായ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇറ്റലിയില്‍ മൂന്ന് വലിയ കെട്ടിടങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് സ്വന്തമായുണ്ടെന്ന് ആരോപിച്ചുകൊണ്ടുള്ളതായിരുന്നു വീഡിയോ. ഗുജറാത്തി ഭാഷയില്‍ സംസാരിക്കുന്ന ഒരു യുവാവാണ് വീഡിയോയില്‍ ആരോപണമുന്നയിക്കുന്നത്.


മേരാ ഭാരത് മഹാന്‍ എന്ന പേജിലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടിട്ടുള്ളത്. ഇന്ത്യയെ കൊള്ളയടിച്ച് പണിത ഈ മൂന്നുകെട്ടിടങ്ങളിലൂടെ രാഹുല്‍ പണമുണ്ടാക്കുന്നുണ്ടെന്നും യുവാവ് ആരോപണമുന്നയിക്കുന്നു.

എന്നാല്‍ ഈ വീഡിയോ വ്യാജമാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇറ്റലിയിലെ ടുറിനിലെ സിറ്റി സ്‌ക്വയറായ പിയാറ്റ്‌സ കാസ്റ്റെല്ലോയിലെ മൂന്ന് കെട്ടിടങ്ങളെയാണ് രാഹുലിന്റേതെന്ന് പറഞ്ഞ് വീഡിയോയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പതിനാറാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ കെട്ടിടങ്ങള്‍ക്കുള്ളില്‍ മ്യൂസിയവും തീയേറ്ററും ഒക്കെയുണ്ട്. പിസ കാസ്റ്റല്ലോയിലെ റോയല്‍ പാലസിനു മുന്നില്‍ നിന്നാണ് വീഡിയോയിലെ വ്യക്തി സംസാരിക്കുന്നത്. ഇതോടെ രാഹുലിനെതിരെയുള്ള ആരോപണം വ്യാജമെന്ന് തെളിഞ്ഞിരിക്കുകയാണ്.





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)  

Keywords: National, News, Rahul Gandhi, Fake, Video, Congress, Controversial video about Rahul Gandi was fake.