Follow KVARTHA on Google news Follow Us!
ad

വിവാഹപ്പന്തലില്‍ സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവിനെ മോഷ്ടാവെന്നാരോപിച്ച് മര്‍ദനം; നിര്‍ബന്ധിച്ച് സ്ത്രീവേഷം കെട്ടിക്കുകയായിരുന്നു എന്ന് പരാതി

വിവാഹപ്പന്തലില്‍ സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവിനെ മോഷ്ടാവെന്നാരോപിച്ച്Malappuram, News, Kerala, attack, Youth, Police, Enquiry, Crime, hospital, Injured, Treatment
മലപ്പുറം: (www.kvartha.com 01.05.2019) വിവാഹപ്പന്തലില്‍ സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവിനെ മോഷ്ടാവെന്നാരോപിച്ച് മര്‍ദനം. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മലപ്പുറം എടത്തനാട്ടുകര സ്വദേശി ഷഫീഖിനെയാണ് മോഷ്ടാവെന്നാരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ചത്. ചുരിദാര്‍ ധരിച്ചെത്തിയ ഷഫീഖിനെ വിവാഹത്തിനെത്തിയവര്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ പരുക്കേറ്റ യുവാവ് പാലക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.


 ഒരു സംഘം ആളുകള്‍ നിര്‍ബന്ധിച്ച് സ്ത്രീ വേഷം ധരിപ്പിക്കുകയായിരുന്നെന്നാണ് ഷഫീഖ് നല്‍കിയ പരാതി. വിവാഹമോചനം നേടിയ ഭാര്യയുടെ വസ്ത്രങ്ങള്‍ അനാഥാലയത്തില്‍ കൊടുക്കാനാണ് പെരിന്തല്‍മണ്ണയിലെത്തിയത്. ഇതിനിടെ ഒരു സംഘം ആളുകള്‍ ബാഗ് തുറന്ന് ചുരിദാര്‍ എടുക്കുകയും നിര്‍ബന്ധിച്ച് ധരിപ്പിക്കുകയും ചെയ്ത് ഓഡിറ്റോറിയത്തിലേക്ക് കയറ്റി.

Attack against youth; Police starts enquiry, Malappuram, News, Kerala, attack, Youth, Police, Enquiry, Crime, hospital, Injured, Treatment

ഇതിന് ശേഷമായിരുന്നു വിവാഹത്തിനെത്തിയവര്‍ തന്നെ മര്‍ദിച്ചത് എന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ ഷഫീഖ് പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഷഫീഫിന്റെ വാദം പോലീസ് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല. എന്നാല്‍ ഷെഫീഖിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചവരെ പിടികൂടാന്‍ പോലീസ് ശ്രമമാരംഭിച്ചു.

Keywords: Attack against youth; Police starts enquiry, Malappuram, News, Kerala, attack, Youth, Police, Enquiry, Crime, hospital, Injured, Treatment.