Follow KVARTHA on Google news Follow Us!
ad

ഫാഷന്‍ ഷോയില്‍ ചെരുപ്പിന്റെ വള്ളിയില്‍ത്തട്ടി നിലത്തടിച്ചുവീണ മോഡല്‍ മരിച്ചു

ഫാഷന്‍ ഷോയില്‍ ചെരുപ്പിന്റെ വള്ളിയില്‍ത്തട്ടി നിലത്തടിച്ചുവീണ മോഡല്‍ Brazil, News, World, Death, hospital
സാവോ പോളോ: (www.kvartha.com 29.04.2019) ഫാഷന്‍ ഷോയില്‍ ചെരുപ്പിന്റെ വള്ളിയില്‍ത്തട്ടി നിലത്തടിച്ചുവീണ മോഡല്‍ മരിച്ചു. ശനിയാഴ്ച നടന്ന ഫാഷന്‍ ഷോയില്‍ വെച്ചായിരുന്നു സംഭവം. വേദിയുടെ അങ്ങേയറ്റം വരെയെത്തിയ ശേഷം തിരിയുമ്പോഴാണു ടേല്‍സ് (26) നിലത്തടിച്ചുവീണത്.

ഇളംനീല കുപ്പായവും ധരിച്ച്, വശ്യമായ ആ നോട്ടവുമായി ടേല്‍സ് സൊവാറസ് റാംപിലൂടെ നടന്നു വരുന്നതിനിടയിലായിരുന്നു സദസിനെ ഞെട്ടിച്ച് മോഡലിന്റെ വീഴ്ച. അതേസമയം മാഡലിന്റെ വായില്‍നിന്നു നുരയും പതയും വരാന്‍ തുടങ്ങി. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഉടനെ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചു.

Tragedy as male model, 26, dies after collapsing on the catwalk in the middle of a show, Brazil, News, World, Death, hospital

മോഡലിങ് ഏജന്‍സി അറിയിച്ചത് ടേല്‍സിന് ആരോഗ്യപ്രശ്‌നങ്ങളില്ലായിരുന്നെന്നും ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിച്ചിരുന്നില്ലെന്നുമാണ്. എന്നാല്‍ വെജിറ്റേറിയനായ ടേല്‍സിന് ആവശ്യമായ ഭക്ഷണം ചടങ്ങിനിടെ ലഭ്യമാക്കിയില്ലെന്നുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ശക്തമായിട്ടുണ്ട്.

Tragedy as male model, 26, dies after collapsing on the catwalk in the middle of a show, Brazil, News, World, Death, hospital

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Tragedy as male model, 26, dies after collapsing on the catwalk in the middle of a show, Brazil, News, World, Death, hospital.