Follow KVARTHA on Google news Follow Us!
ad

ഈയൊരു ക്രൂരത കുട്ടികളോട് വേണോ ടീച്ചറേ....? പ്ലസ് ടൂ പരീക്ഷയില്‍ 99 മാര്‍ക്ക് നേടിയ കുട്ടിക്ക് നല്‍കിയത് പൂജ്യം മാര്‍ക്ക്; പിന്നാലെ അധ്യാപിക സ്‌കൂളില്‍ നിന്നും പുറത്തായി

പ്ലസ് ടൂ പരീക്ഷയില്‍ 99 മാര്‍ക്ക് നേടിയ കുട്ടിക്ക് പൂജ്യം മാര്‍ക്ക് നല്‍കിയ സംഭവത്തില്‍ Hyderabad, News, Education, Result, Suicide, Students, Teacher, Suspension, Crime, Criminal Case, National
ഹൈദരാബാദ്: (www.kvartha.com 29.04.2019) പ്ലസ് ടൂ പരീക്ഷയില്‍ 99 മാര്‍ക്ക് നേടിയ കുട്ടിക്ക് പൂജ്യം മാര്‍ക്ക് നല്‍കിയ സംഭവത്തില്‍ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. തെലങ്കാന ഇന്റര്‍മീഡിയേറ്റ് ബോര്‍ഡാണ് ഉമാ ദേവി എന്ന അധ്യാപികയ്‌ക്കെതിരെ നടപടിയെടുത്തത്. മൂന്നംഗ സമിതി ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഞായറാഴ്ചയാണ് അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങിയത്.

പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയായ നവ്യ എന്ന കുട്ടിക്കാണ് തെലുഗു വിഷയത്തിന് 99 മാര്‍ക്കിനു പകരം ഉമാ ദേവി പൂജ്യം മാര്‍ക്ക് നല്‍കിയത്. പരീക്ഷകളിലെ തോല്‍വികളെ തുടര്‍ന്ന് തെലങ്കാനയില്‍ 20 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ സൗജന്യ പുനര്‍മൂല്യ നിര്‍ണയത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്ന് ഉത്തരക്കടലാസ് വീണ്ടും പരിശോധിച്ചപ്പോഴാണ് കുട്ടിക്ക് 99 മാര്‍ക്കാണ് കിട്ടിയിരിക്കുന്നതെന്ന് തെളിഞ്ഞത്.

 Telangana Teacher Gives Student '0' Marks Instead Of '99', Suspended, Hyderabad, News, Education, Result, Suicide, Students, Teacher, Suspension, Crime, Criminal Case, National.

രക്ഷിതാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും പ്രധിഷേധത്തെ തുടര്‍ന്നാണ് സൗജന്യമായി പരാജയപ്പെട്ട വിദ്യാര്‍ത്ഥികളുടെ ചോദ്യക്കടലാസുകള്‍ പുനര്‍ മൂല്യനിര്‍ണയം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

പുനര്‍ മൂല്യനിര്‍ണയം നടത്തിയപ്പോള്‍ പരാജയപ്പെട്ട പല കുട്ടികള്‍ക്കും 90 മാര്‍ക്കിന് മേലെയാണ് കിട്ടിയത്. ഇതോടെയാണ് ഉത്തരവാദിയായ ഉമാഭാരതിയെ സ്‌കൂള്‍ മാനേജ്മെന്റ് ജോലിയില്‍ നിന്ന് പുറത്താക്കുകയും അയ്യായിരം രൂപ പിഴ ചുമത്തുകയും ചെയ്തത്.

സംഭവത്തില്‍ ട്രൈബല്‍ വെല്‍ഫെയര്‍ സ്‌കൂളിലെ അധ്യാപകനായ വിജയകുമാറിനേയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Telangana Teacher Gives Student '0' Marks Instead Of '99', Suspended, Hyderabad, News, Education, Result, Suicide, Students, Teacher, Suspension, Crime, Criminal Case, National.