Follow KVARTHA on Google news Follow Us!
ad

സ്‌പെയിന്‍ പൊതു തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടിക്ക് വിജയം

സ്‌പെയിന്‍ പൊതു തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി പെട്രോ സഞ്ചസിന്റെ സ്പാനിഷ് സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് News, Spain, World, Election, Petro Sanchez, Spanish Socialist Workers' Party, Madrid, Spain's election; Socialist Workers Party Win
മാഡ്രിഡ്:(www.kvartha.com 29/04/2019) സ്‌പെയിന്‍ പൊതു തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി പെട്രോ സഞ്ചസിന്റെ സ്പാനിഷ് സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടിക്ക് വിജയം. 350 സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ 99.9 ശതമാനം വോട്ടുകള്‍ കഴിഞ്ഞപ്പോള്‍ 123 സീറ്റുകളില്‍ സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിച്ചുവെങ്കിലും പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ മറ്റു ചെറു പാര്‍ട്ടികളെ ആശ്രയിക്കേണ്ടി വരും.

 News, Spain, World, Election, Pedro Sanchez, Spanish Socialist Workers' Party, Madrid, Spain's election; Socialist Workers Party Win

തെരഞ്ഞെടുപ്പില്‍ മുഖ്യപ്രതിപക്ഷമായ പീപ്പിള്‍സ് പാര്‍ട്ടിക്ക് 66 സീറ്റുകള്‍ ലഭിച്ചപ്പോള്‍ സിറ്റിസെണ്‍സിന് 57 സീറ്റുകളും പെഡമോസിന് 42 സീറ്റുകളും ലഭിച്ചു. 24 സീറ്റുകളോടെ വോക്‌സ് തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചു വരവ് നടത്തി.

ആകെ പോള്‍ ചെയ്തതിന്റെ 30 ശതമാനം വോട്ടുകളാണ് സാഞ്ചസിന്റെ സ്പാനിഷ് സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടിക്ക് ലഭിച്ചത്. രാജ്യത്ത് നാല് വര്‍ഷത്തിനിടെ നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണ്. ഈ വിജയം ഭാവിയുടെ വിജയമാണെന്നും, അസമത്വം ഇല്ലാതാക്കുവാന്‍ പ്രവര്‍ത്തിക്കുമെന്നും മാഡ്രിഡില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവെ പെട്രോ സാഞ്ചസ് പ്രതികരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Spain, World, Election, Pedro Sanchez, Spanish Socialist Workers' Party, Madrid, Spain's election; Socialist Workers Party Win