Follow KVARTHA on Google news Follow Us!
ad

റഫാല്‍ പേടിയില്‍ കേന്ദ്രസര്‍ക്കാര്‍; തെരഞ്ഞെടുപ്പ് കഴിയുവരെ വാദം കേള്‍ക്കല്‍ നീട്ടിക്കൊണ്ടുപോകാന്‍ ശ്രമം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്ന് ഘട്ടങ്ങള്‍ കൂടി ബാക്കിയിരിക്കെ റഫാല്‍ പേടിയില്‍ കേന്ദ്രസര്‍ക്കാര്‍. തെരഞ്ഞെടുപ്പ് കഴിയുവരെ വാദം കേള്‍ക്കല്‍ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമവും തകൃതി. പുIndia, National, News, Election, Supreme Court of India, BJP, Rahul Gandhi, Central Government, Bribe Scam, Rahul Gandhi, In Reply To Supreme Court, "Regrets" Chowkidar Remark Again
ന്യൂഡല്‍ഹി: (www.kvartha.com 29.04.2019) ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്ന് ഘട്ടങ്ങള്‍ കൂടി ബാക്കിയിരിക്കെ റഫാല്‍ പേടിയില്‍ കേന്ദ്രസര്‍ക്കാര്‍. തെരഞ്ഞെടുപ്പ് കഴിയുവരെ വാദം കേള്‍ക്കല്‍ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമവും തകൃതി. പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് നീട്ടിവെയ്പ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ചൊവ്വാഴ്ച ഹര്‍ജി പരിഗണിക്കാനിരിക്കെ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാരിന്റെ ഈ ആവശ്യം പുനപരിശോധന ഹര്‍ജി നല്‍കിയവരെ അറിയിക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. പുനഃപരിശോധന ഹര്‍ജിക്കൊപ്പം സര്‍ക്കാരിന്റെ ആവശ്യവും കോടതി ചൊവ്വാഴ്ച പരിഗണിക്കും. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പരിഗണിക്കാന്‍ കോടതി അനുവദിച്ചത് സര്‍ക്കാരിന് തിരിച്ചടിയായിരുന്നു. രേഖകള്‍ മോഷ്ടിച്ചതാണെന്ന സര്‍ക്കാര്‍ വാദം തള്ളിയായിരുന്നു സുപ്രീം കോടതി ഉത്തരവ്. പിന്നാലെയാണ് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സര്‍ക്കാര്‍ രംഗത്തെത്തിയത്.

ഏഴുഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടങ്ങള്‍ ബാക്കിയിരിക്കെ റഫാല്‍ കേസില്‍ സുപ്രീം കോടതി വാദം കേള്‍ക്കുന്നത് സര്‍ക്കാരിനും ബിജെപിക്കും തിരിച്ചടിയാകുമെന്ന ഭയമുണ്ട്. പ്രതിപക്ഷത്തിന്റെ പ്രധാന തെരഞ്ഞെടുപ്പ് ആയുധ കൂടിയാണ് റഫാല്‍ വിഷയം.

ഇതിനിടെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് കോടതി കണ്ടെത്തിയെന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ മറുപടി നല്‍കി. കാവല്‍ക്കാരന്‍ കള്ളന്‍ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കോടതി അലക്ഷ്യ നടപടി ആവശ്യപ്പെട്ട് ബിജെപി എംപി മീനാക്ഷി ലേഖിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. മീനാക്ഷി ലേഖി രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപിച്ചാണ് രാഹുല്‍ സുപ്രീം കോടതിയില്‍ എതിര്‍ സത്യവാങ്ങ്മൂലം നല്‍കിയത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കോടതിയെ വലിച്ചിഴയ്ക്കണമെന്ന് ഉദ്ദേശിച്ചില്ല. റഫേല്‍ അന്വേഷിക്കണമെന്നാണ് നിലപാടെന്നും രാഹുല്‍ ഗാന്ധി കോടതിയെ അറിയിച്ചു. കോടതി അലക്ഷ്യ ഹര്‍ജിയും സുപ്രീം കോടതി പരിഗണിക്കും.



Keywords: India, National, News, Election, Supreme Court of India, BJP, Rahul Gandhi, Central Government, Bribe Scam, Rahul Gandhi, In Reply To Supreme Court, "Regrets" Chowkidar Remark Again