Follow KVARTHA on Google news Follow Us!
ad

യുഎഇയില്‍ നടുറോഡില്‍ കാറിന് തീപിടിച്ചു; പിന്നാലെ വാഹനങ്ങളുടെ കൂട്ടയിടി

യുഎഇയില്‍ നടുറോഡില്‍ കാറിന് തീപിടിച്ചു, പിന്നാലെ വാഹനങ്ങളുടെAbu Dhabi, News, Vehicles, Road, Accident, Video, Police, Warning, UAE, Gulf, World,
അബുദാബി: (www.kvartha.com 29.04.2019) യുഎഇയില്‍ നടുറോഡില്‍ കാറിന് തീപിടിച്ചു, പിന്നാലെ വാഹനങ്ങളുടെ കൂട്ടയിടി. ഞായറാഴ്ചയാണ് സംഭവം. കാറിന് തീപിടിച്ചതിനു പിന്നാലെ, കൃത്യമായ അകലം പാലിക്കാതെ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രണ്ടു നിസാന്‍ പട്രോളുകളും ഒരു മസ്ദ കാറുമാണ് കൂട്ടിയിടിച്ചത്. നിസാന്‍ പട്രോളിനാണ് തീപിടിച്ചത്. ആളപായമില്ല. ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റില്‍ ഞായറാഴ്ച രാവിലെ 8.30 മണിയോടെയാണ് അപകടം. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പോലീസ് ഗതാഗതം നിയന്ത്രിക്കുകയും കത്തിയ വാഹനം മാറ്റുകയും ചെയ്തു.

Photos: Car catches fire in multi-vehicle crash on UAE road, Abu Dhabi, News, Vehicles, Road, Accident, Video, Police, Warning, UAE, Gulf, World

ആംബുലന്‍സ്, സിവില്‍ ഡിഫന്‍ ഉദ്യോഗസ്ഥര്‍ പോലീസ് പട്രോള്‍സ് തുടങ്ങിയവര്‍ ഉടന്‍ തന്നെ അപകട സ്ഥലത്ത് എത്തിയെന്ന് അബുദാബി പോലീസ് ട്രാഫിക് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ് ആന്‍ഡ് പട്രോള്‍ ഡിപാര്‍ട്ട്‌മെന്റ് തലവന്‍ ലഫ്. കേണല്‍. ജാബര്‍ സയീദന്‍ അല്‍ മന്‍സൂരി പറഞ്ഞു.

വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ലഫ്. കേണല്‍. ജാബര്‍ സയീദന്‍ അല്‍ മന്‍സൂരി ഓര്‍മപ്പെടുത്തി. വാഹനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കണമെന്നും ജാഗ്രതയോടെ വാഹനം ഓടിക്കണമെന്നും അദ്ദേഹം പറഞ്ഞു. evisionmn's profile picture evisionmn • 189 likes evisionmn's profile picture evisionmn . احترقت مركبة بالكامل في #حادث_تصادم ثلاث مركبات في #أبوظبي بسبب عدم ترك #مسافة كافية والانشغال بغير الطريق. . وأرجع المقدم جابر سعيدان المنصوري، رئيس قسم تحقيق الحوادث الجسيمة بإدارة مرور أبوظبي أسباب الحادث بعد المعاينة إلى عدم ترك #مسافة_أمان كافية بين المركبات، والانشغال بغير الطريق . #الإمارات #رؤية_الإمارات #عين_في_كل_مكان 1d alzain__blog's profile picture alzain__blog الله يسلم الي في المواتر .. الله يكفينا شر هالمواتر والفونات 1dReply mohamedalameeri_'s profile picture mohamedalameeri_ لو سيارة كهربائية احترقت كنتوا سويتوا فضيحة.. 6hReply 1 DAY AGO Add a comment… Search Search ABOUT USSUPPORTPRESSAPIJOBSPRIVACYTERMSDIRECTORYPROFILESHASHTAGSLANGUAGE © 2019 INSTAGRAM
Include caption By using this embed, you agree to Instagram's API Terms of Use.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Photos: Car catches fire in multi-vehicle crash on UAE road, Abu Dhabi, News, Vehicles, Road, Accident, Video, Police, Warning, UAE, Gulf, World.