Follow KVARTHA on Google news Follow Us!
ad

മയക്കുമരുന്ന് വില്‍പ്പനക്കാര്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയ വളര്‍ത്തുതത്തയെ 'അറസ്റ്റ്' ചെയ്തു

മയക്കുമരുന്ന് വില്‍പ്പനക്കാര്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയ വളര്‍ത്തുതത്തയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബ്രസീലിലെ പിയൗവിയിലാണ് സംഭവം. മയക്കുമരുന്ന് കച്ചവടം തകൃതിWorld, News, Drugs, Brazil, Arrested, Police, Raid, Parrot arrested after warning drug dealers about police raid
സാവോപോളോ: (www.kvartha.com 29.04.2019) മയക്കുമരുന്ന് വില്‍പ്പനക്കാര്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയ വളര്‍ത്തുതത്തയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബ്രസീലിലെ പിയൗവിയിലാണ് സംഭവം. മയക്കുമരുന്ന് കച്ചവടം തകൃതിയായി നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് റെയ്ഡിനെത്തിയപ്പോഴാണ് സംഭവം. പോലീസ് വരുന്ന തത്ത ഉടമസ്ഥര്‍ക്ക് നല്‍കിയെന്നാണ് കേസ്. പ്രാദേശിക ഭാഷയില്‍ ''മാമാ പോലീസ്'' എന്ന് തത്ത ഉച്ചത്തില്‍ വിളിച്ചുപറയുകയായിരുന്നുവെന്ന് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ തത്തയുടെ ഉടമകളായ പുരുഷനെയും കൗമാരക്കാരിയായ പെണ്‍കുട്ടിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവിടെ നിന്ന് മയക്കുമരുന്നും പിടിച്ചെടുത്തിട്ടുണ്ട്. തത്തയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മയക്കുമരുന്ന് വാങ്ങാന്‍ വന്നയാള്‍ രക്ഷപ്പെട്ടുവെന്ന് പോലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത തത്തയെ പോലീസ് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മയക്കുമരുന്ന് കടത്തിനെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ തത്തയില്‍ നിന്ന് ചോര്‍ത്തിയെടുക്കാന്‍ പോലീസ് പഠിച്ചപണി പതിനെട്ടും നോക്കിയെങ്കിലും ഒന്നും വിജയിച്ചില്ല.

വീട്ടില്‍ തന്നെയാണ് മയക്കുമരുന്ന് ഇടപാട് നടക്കുന്നത്. ഒറ്റുകാരും പോലീസും അല്ല എന്ന് ഉറപ്പുള്ളവര്‍ക്ക് മാത്രമാണ് മയക്കുമരുന്ന് വിതരണം ചെയ്തിരുന്നത്. സമീപവാസികളായ ചിലര്‍ ഇതിനെപ്പറ്റി പോലീസിനെ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് പോലീസ് വീട്ടില്‍ പരിശോധനയ്‌ക്കെത്തിയത്. ഇതു് ദൂരെ നിന്നുതന്നെ കണ്ട തത്ത ഉച്ചത്തില്‍ വിളിച്ചുപറയുകയായിരുന്നു. ഇതോടെ ഇടപാടുകാരന്‍ രക്ഷപ്പെട്ടു. പോലീസെത്തുമ്പോള്‍ വിവരം നല്‍കാനായി തത്തയെ വീട്ടുകാര്‍ പ്രത്യേകം പരിശീലിപ്പിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്.



Keywords: World, News, Drugs, Brazil, Arrested, Police, Raid, Parrot arrested after warning drug dealers about police raid