Follow KVARTHA on Google news Follow Us!
ad

വിമുക്തഭടന്റെ കൊലപാതകം; വോട്ടെടുപ്പുകാലം തിരഞ്ഞെടുത്തത് അന്വേഷണം ഗൗരവമാകില്ലെന്ന് കരുതി

ഏപ്രില്‍ 10 ന് കാണാതാവുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്ത വിമുക്തഭടന്‍ രാജനെ കൊലപ്പെടുത്തുന്നതിനായി തീരുമാനമെടുത്ത സമയവും സാഹചര്യവും പ്ര Kerala, News, Murder, Accused, Arrested, Police, Case, murder of ex-soldier: accused selected the election time.
ഹരിപ്പാട്: (www.kvartha.com 30.04.2019) ഏപ്രില്‍ 10 ന് കാണാതാവുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്ത വിമുക്തഭടന്‍ രാജനെ കൊലപ്പെടുത്തുന്നതിനായി തീരുമാനമെടുത്ത സമയവും സാഹചര്യവും പ്രതികള്‍ മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ചിരുന്നുവെന്ന് പൊലീസ്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ഗൗരവത്തോടെയുള്ള അന്വേഷണം നടക്കില്ലെന്ന് പ്രതികള്‍ ഉറപ്പിച്ചിരുന്നുവെന്നും അതിന് അനുസരിച്ചായിരുന്നു കൊലപാതക നീക്കള്‍ നടന്നതെന്നും പൊലീസ് പറഞ്ഞു. സംഭവം കഴിഞ്ഞ് 16 ദിവസം പ്രതികള്‍ സുരക്ഷിതരായി നാട്ടില്‍ നടന്നു. അതും രാജനെ കണ്ടെത്താനുള്ള അന്വേഷണത്തിന് മുന്നില്‍ നില്‍ക്കുകയാണെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചുകൊണ്ട്.


ഒന്നാംപ്രതി പള്ളിപ്പാട് തെക്കേക്കര കിഴക്ക് അമ്പിയില്‍ ശ്രീകാന്ത് (26) മൊബൈല്‍ കട നടത്തുകയാണ്. രണ്ടാംപ്രതി നീണ്ടൂര്‍ കൊണ്ടൂരേത്ത് രാജേഷ് (36) മൊബൈല്‍ കടകളിലേക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്ന ആളും. മൊബൈല്‍ ഫോണ്‍ രേഖകള്‍ കേസില്‍ നിര്‍ണായകമാകുമെന്ന് തിരിച്ചറിവുള്ള ഇവര്‍ ബുദ്ധിപൂര്‍വമാണ് കരുക്കള്‍ നീക്കിയത്.

ഏപ്രില്‍ 10ന് രണ്ടുമണിയോടെയാണ് രാജന്‍ ഇവര്‍ക്കൊപ്പം കാറില്‍ കയറുന്നത്. ചെന്നിത്തല വഴി ചെങ്ങന്നൂരിലേക്കെന്ന് പറഞ്ഞാണ് പോയത്. എന്നാല്‍ ചെന്നിത്തല എത്തുംമുന്‍പ് പ്രതികള്‍ രാജനെ കൊലപ്പെടുത്തിയതായി പോലീസ് പറയുന്നു. തുടര്‍ന്ന് തിരികെ പള്ളിപ്പാട്ടേക്കുവന്ന് ശ്രീകാന്തിന്റെ വീടിനടുത്ത് റോഡരികില്‍ കാര്‍ നിര്‍ത്തിയിട്ടു. മൃതദേഹത്തില്‍ ജാക്കറ്റ് പുതപ്പിച്ചശേഷം പിന്‍സീറ്റിനടിയില്‍ ഒളിപ്പിച്ചു. അപ്പോഴേക്കും രണ്ടരമണി കഴിഞ്ഞിരുന്നു. ഇതിനുശേഷം രാജേഷും വിഷ്ണുവും ചെങ്ങന്നൂര്‍ കല്ലിശ്ശേരിയില്‍ ഒരു മൊബൈല്‍ കടയില്‍ പണം വാങ്ങാന്‍ പോയി. ശ്രീകാന്ത് പൊയ്യക്കര ജങ്ഷനിലുള്ള തന്റെ മൊബൈല്‍ കടയിലേക്കും. രാത്രി ഏഴരയ്ക്കു ശേഷമാണ് രാജേഷും വിഷ്ണുവും ചെങ്ങന്നൂരില്‍ നിന്ന് മടങ്ങിയെത്തിയത്. അപ്പോഴേക്കും കട അടച്ച ശേഷം ശ്രീകാന്തും സ്ഥലത്തെത്തി.

സംഭവത്തിനുശേഷം ഇപ്പോള്‍ അറസ്റ്റിലായവരുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. എന്നാല്‍ സംശയിക്കുന്ന വിധത്തിലൊന്നും കണ്ടെത്തിയിരുന്നില്ല. ഇവരുടെ മൊഴികള്‍ സാധൂകരിക്കുന്ന വിധത്തിലായിരുന്നു മൊബൈല്‍ രേഖകളും. പ്രതികള്‍ രാജനെ കാറില്‍ കയറ്റിക്കൊണ്ടുപോകുന്നതിന്റെ സി സി ടി വി. ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതോടെയാണ് ഇവര്‍ കുരുക്കിലാകുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)  

Keywords: Kerala, News, Murder, Accused, Arrested, Police, Case, murder of ex-soldier: accused selected the election time.