Follow KVARTHA on Google news Follow Us!
ad

തുടര്‍ച്ചയായി പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടും നടപടിയില്ല; മോഡിക്കും അമിത് ഷായ്ക്കുമെതിരെ സുപ്രീംകോടതിയില്‍ കോണ്‍ഗ്രസിന്റെ ഹര്‍ജി

തുടര്‍ച്ചയായി മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും New Delhi, Trending, Lok Sabha, Election, Supreme Court of India, Complaint, Congress, Politics, BJP, Election Commission, National
ന്യൂഡല്‍ഹി: (www.kvartha.com 29.04.2019) തുടര്‍ച്ചയായി മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുക്കാത്തതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. സൈന്യത്തിന്റെ പേരില്‍ വോട്ട് ചോദിച്ചതിന് ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ സുപ്രീംകോടതി കമ്മിഷന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കോണ്‍ഗ്രസ് മഹിളാ വിഭാഗം നേതാവായ സുഷ്മിത ദേവാണ് തിങ്കളാഴ്ച രാവിലെ സുപ്രീം കോടതിയില്‍ ഇതുസംബന്ധിച്ച ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ നിര്‍ണായകമായ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 24 മണിക്കൂറിനുള്ളില്‍ നടപടി എടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

Congress moves Supreme Court over alleged poll code violations by PM Modi, Amit Shah,New Delhi, Trending, Lok Sabha, Election, Supreme Court of India, Complaint, Congress, Politics, BJP, Election Commission, National.

ബി.ജെ.പി നേതൃത്വം തുടര്‍ച്ചയായി സൈനികരുടെ പേരിലും പുല്‍വാമ, ബാലാകോട്ട് സംഭവങ്ങളുടെ പേരിലും വോട്ട് പിടിക്കുന്നു എന്നതാണ് കോണ്‍ഗ്രസിന്റെ ആരോപണം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ ഈ നീക്കം.

ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ നല്‍കിയ പരാതി തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട വിഷയവും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം കണക്കിലെടുത്ത് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടിരുന്നുവെങ്കിലും നടപടിയുണ്ടാകാത്ത പശ്ചാത്തലത്തിലാണ് കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തിയത്.

അതേസമയം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ സമിതി കേസില്‍ വാദം കേള്‍ക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Congress moves Supreme Court over alleged poll code violations by PM Modi, Amit Shah,New Delhi, Trending, Lok Sabha, Election, Supreme Court of India, Complaint, Congress, Politics, BJP, Election Commission, National.