Follow KVARTHA on Google news Follow Us!
ad

കാസര്‍കോട്ട് കള്ളവോട്ട് സ്ഥിരീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍, റീപോളിംഗിന്റെ കാര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കും, പഞ്ചായത്ത് അംഗം സലീനയെ അയോഗ്യയാക്കി

കാസര്‍കോട്ട് കള്ളവോട്ട് നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചു. പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ പിലാത്തറയിലെ 19ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കാറാം മീണ സ്ഥിരീകരിച്ചത്. പഞ്ചായത്ത് അംഗം Kerala, kasaragod, News, Election, Voters, Payyannur, Lok Sabha, Re Polling, Trending, Bogus votes confirmed in Kasargod
തിരുവനന്തപുരം: (www.kvartha.com 29.04.2019) കാസര്‍കോട്ട് കള്ളവോട്ട് നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചു. പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ പിലാത്തറയിലെ 19ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കാറാം മീണ സ്ഥിരീകരിച്ചത്. പഞ്ചായത്ത് അംഗം സലീനയെ അയോഗ്യയാക്കി. റീപോളിംഗിന്റെ കാര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കും.

കെ പി സുമയ്യ, സെലീന, പത്മിനി എന്നിവര്‍ കള്ളവോട്ട് ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. പത്മിനി രണ്ടുതവണ വോട്ട് ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. പഞ്ചായത്ത് അംഗം സലീനയും മുന്‍ അംഗം സുമയ്യയും കള്ളവോട്ട് ചെയ്തതായി തെളിഞ്ഞു. എ പി സലീന പഞ്ചായത്ത് അംഗത്വം രാജിവച്ച് അന്വേഷണം നേരിടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.. ഇവര്‍ക്കെതിരെ കേസ് എടുക്കാന്‍ വരണാധികാരിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍ വീഴ്ച വരുത്തിയതായി തെളിഞ്ഞതായും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കളക്ടര്‍ അന്വേഷണം നടത്തണമെന്നും മീണ ആവശ്യപ്പെട്ടു. തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, പിലാത്തറ തുടങ്ങിയ സ്ഥലങ്ങളില്‍ ഏറ്റവും കൂടുതല്‍ കള്ളവോട്ട് നടന്നതായി കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ ഒന്നിലധികം തവണ വോട്ട് ചെയ്യുന്നതാണ് വീഡിയോയില്‍ ഉള്ളത്.

വോട്ടിംഗ് യന്ത്രം തകരാറിലാണെന്ന് കള്ളം പറഞ്ഞ് പലയിടങ്ങളിലും വോട്ടെടുപ്പ് നിറുത്തിവച്ചിരുന്നതായും ഇത് കള്ളവോട്ടിന് വേണ്ടിയാണെന്ന് സംശയിക്കുന്നതായും കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനും ആരോപിച്ചു.


Keywords: Kerala, kasaragod, News, Election, Voters, Payyannur, Lok Sabha, Re Polling, Trending, Bogus votes confirmed in Kasargod