Follow KVARTHA on Google news Follow Us!
ad

മയക്കുമരുന്ന് ഉപയോഗം: ഇംഗ്ലണ്ട് ലോകകപ്പ് ടീമില്‍ നിന്ന് പ്രമുഖ താരത്തെ ഒഴിവാക്കി

മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് ഇംഗ്ലണ്ട് ലോകകപ്പ് ടീമില്‍ നിന്ന് പ്രമുഖ താരത്തെ ഒഴിവാക്കി. ഇംഗ്ലീഷ് ഓപ്പണര്‍ അലക്‌സ് ഹെയില്‍സിനെയാണ് മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ലോകകപ്പിനുള്ള 15 അംഗ ടീമില്‍ നിന്നും പുറത്താക്കിWorld, News, England, Cricket, World Cup, Drugs, London, Alex Hales dropped from England's World Cup squad following drugs ban
ലണ്ടന്‍: (www.kvartha.com 29.04.2019) മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് ഇംഗ്ലണ്ട് ലോകകപ്പ് ടീമില്‍ നിന്ന് പ്രമുഖ താരത്തെ ഒഴിവാക്കി. ഇംഗ്ലീഷ് ഓപ്പണര്‍ അലക്‌സ് ഹെയില്‍സിനെയാണ് മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ലോകകപ്പിനുള്ള 15 അംഗ ടീമില്‍ നിന്നും പുറത്താക്കിയത്. കഴിഞ്ഞയാഴ്ച നടന്ന പരിശോധനയിലാണ് ഹെയ്ല്‍സ് പിടിക്കപ്പെട്ടത്.

നേരത്തെ കുറ്റം തെളിഞ്ഞതിനാല്‍ ഹെയില്‍സിന് 21 ദിവസത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലോകകപ്പിനുള്ള ടീമില്‍ നിന്നും പുറത്താക്കിയതായി ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്. അതേസമയം ഹെയ്ല്‍സിന് പകരക്കാരനെ ആരെ എത്തിക്കുമെന്ന കാര്യം വ്യക്തമല്ല. ജയിംസ് വിന്‍സ് ടീമിലിടം നേടിയേക്കുമെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുമ്പും മയക്കുമരുന്ന് ഉപയോഗിച്ചതിന് വിവാദത്തിലായ താരമാണ് ഹെയില്‍സ്. ബെന്‍ സ്‌റ്റോക്‌സുമൊത്ത് മദ്യപിച്ച് അടിപിടിയുണ്ടാക്കിയ സംഭവത്തിലും ഉള്‍പ്പെട്ടിരുന്നു. ലോകകപ്പിന് മുമ്പ് പാക്കിസ്ഥാനെതിരേ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും ഹെയ്ല്‍സിനെ ഒഴിവാക്കിയിട്ടുണ്ട്.



Keywords: World, News, England, Cricket, World Cup, Drugs, London, Alex Hales dropped from England's World Cup squad following drugs ban