Follow KVARTHA on Google news Follow Us!
ad

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ അമിത് ഷായെ തള്ളി ഉമാഭാരതി; സുപ്രീം കോടതിയെ പഴിക്കാനാവില്ല, സ്ത്രീകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും അമ്പലത്തിലേക്ക് പോകാം

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ അമിത് ഷായെ തള്ളി കേന്ദ്രമന്ത്രി ഉമാഭാരതിNew Delhi, News, Politics, Supreme Court of India, Criticism, Religion, Women, Sabarimala Temple, National,
ന്യൂഡല്‍ഹി: (www.kvartha.com 10.11.2018) ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ അമിത് ഷായെ തള്ളി കേന്ദ്രമന്ത്രി ഉമാഭാരതി. ശബരിമല സ്ത്രീ പ്രവേശനത്തില്‍ ജനവികാരം മാനിച്ചാവണം കോടതിവിധിയെന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ നിലപാടിനെയാണ് ഉമാഭാരതി തള്ളിയത്.

വിധിയില്‍ സുപ്രീം കോടതിയെ പഴിക്കാനാവില്ലെന്നും ഉമാഭാരതി പറഞ്ഞു. കോടതി സ്വമേധയാ ഇടപെട്ടതല്ല, ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ കോടതിക്ക് നിലപാട് വ്യക്തമാക്കേണ്ടി വരും. സമീപിക്കുന്നവരുടെ അവസരം നിഷേധിക്കാന്‍ കോടതിക്ക് കഴിയില്ലെന്നും ഉമാഭാരതി വ്യക്തമാക്കി.

 Uma Bharti: Will not blame Supreme Court for Sabarimala order, New Delhi, News, Politics, Supreme Court of India, Criticism, Religion, Women, Sabarimala Temple, National

കേരള സന്ദര്‍ശനത്തിനിടെ അമിത് ഷാ പറഞ്ഞത് കോടതിയെ സമീപിച്ചവരെ ഉദ്ദേശിച്ചാകും. എപ്പോള്‍ അമ്പലത്തില്‍ പോകണമെന്നും പോവേണ്ടെന്നും സ്ത്രീകളെ ആരും ഉപദേശിക്കേണ്ടതില്ലെന്നും ഉമാഭാരതി വ്യക്തമാക്കി. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉമാഭാരതി ഇക്കാര്യം വ്യക്തമാക്കിയത്.

കേരള സന്ദര്‍ശനത്തിനിടെ ശബരിമല വിധിക്കെതിരെ അമിത് ഷാ രംഗത്തെത്തിയിരുന്നു. നടപ്പാക്കാന്‍ കഴിയുന്ന ഉത്തരവുകള്‍ മാത്രമേ കോടതികള്‍ പുറപ്പെടുവിക്കാവൂ എന്ന് ഷാ പറഞ്ഞിരുന്നു. സുപ്രീം കോടതിയുടെ നിരവധി വിധികളുണ്ട്. ആ വിധികളൊന്നും നടപ്പിലാക്കാന്‍ കാണിക്കാത്ത ആവേശം ശബരിമലയുടെ കാര്യത്തില്‍ കാണിക്കുന്നതെന്തിനാണ്.

കേരളത്തില്‍ അടിയന്തരാവസ്ഥയേക്കാള്‍ ഭീകരമായിട്ടുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നത്. അയ്യപ്പനില്‍ വിശ്വാസമുള്ള അമ്മമാരും സഹോദരിമാരുമാണ് വിധിക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. അവര്‍ക്കെതിരെയാണ് സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ നടത്തുന്നതെന്നും ഷാ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Uma Bharti: Will not blame Supreme Court for Sabarimala order, New Delhi, News, Politics, Supreme Court of India, Criticism, Religion, Women, Sabarimala Temple, National.