Follow KVARTHA on Google news Follow Us!
ad

പുതിയ സ്മാര്‍ട്ട് ഫോണുകളുമായി റിയല്‍ മി, സംഭവം സൂപ്പര്‍

രാജ്യത്തെ മുന്‍നിര സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ റിയല്‍ മി 2 പ്രോയുടെ പ്രഖ്യാപനംNew Delhi, News, Business, Technology, Mobile Phone, National,
ന്യൂഡല്‍ഹി: (www.kvartha.com 29.09.2018) രാജ്യത്തെ മുന്‍നിര സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ റിയല്‍ മി 2 പ്രോയുടെ പ്രഖ്യാപനം നോയിഡയിലെ അമിറ്റി സര്‍വകലാശാലയില്‍ നടത്തി . മികച്ച പ്രവര്‍ത്തനം , ആകര്‍ഷകത്വം എന്ന ആശയത്തിലൂന്നി റിയല്‍ മി 2 പ്രൊ, റിയല്‍ മി സി1 ഫോണുകള്‍ ഉടന്‍ വിപണിയില്‍ എത്തും.

6.3 ഇഞ്ച് ഫുള്‍ എച്ച് ഡി പ്ലസ് ഡിസ്‌പ്ലെ, ക്വാല്‍കോം, സ്‌നാപ് ഡ്രാഗണ്‍ 660 എ.ഐ.ഇ ചിപ് , 16 മെഗാ പിക്‌സല്‍ സെന്‍സര്‍ ക്യാമറ എന്നിവ ഉള്‍പ്പെടുന്ന റിയല്‍മി2 പ്രോയുടെ മൂന്നു വേരിയന്റുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

Realme 2 Pro With Snapdragon 660, Up to 8GB RAM Launched Starting at Rs. 13,990, New Delhi, News, Business, Technology, Mobile Phone, National

4 ജിബി റാം, 64 ജിബി റോം 13,990 രൂപയ്ക്കും 6 ജിബി റാം, 64 ജി.ബി റോം 15,990 രൂപയ്ക്കും 8 ജിബി റാം, 128 ജിബി റോം 17,990 രൂപയ്ക്കും ലഭ്യമാകും. റിയല്‍ മി 2 പ്രൊ, 6.3 ഇഞ്ച് ഡ്യൂ ഡ്രോപ് ഫൂള്‍ സ്‌ക്രീനോടും അതിന്റെ വലിയ സ്‌ക്രീന്‍ ടു ബോഡി റേഷ്യോ ആയ 90.8 ശതമാനത്തോടും കൂടി ഏറ്റവും വലുതും വ്യക്തതയാര്‍ന്നതുമായ ദൃശ്യത പ്രധാനം ചെയ്യുന്നു. ഒക്ടോബര്‍ 11 മുതല്‍ ഫ്‌ളിപ്പ് കാര്‍ട്ടിലൂടെ മാത്രമായിരിക്കും വിപണിയില്‍ എത്തുക.

ഏറ്റവും ആകര്‍ഷകമായ സാഗര നീല, കടല്‍ കറുപ്പ്, ഐസിന്റെ വെളുപ്പ് എന്നീ മൂന്നു നിറങ്ങളില്‍ ലഭ്യമാണ്. മികച്ച പ്രോസസ്സര്‍, ഡ്യൂ ഡ്രോപ് ഫുള്‍ സ്‌ക്രീന്‍ സാങ്കേതിക വിദ്യ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്നത് ഈ ഫോണിലൂടെ ആണെന്ന് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാധവ് സേട് പറഞ്ഞു.

റിയല്‍മി സി 1 എന്ന ബജറ്റ് സ്്മാര്‍ട്ട് ഫോണ്‍ ആണ് വരുവാന്‍ പോകുന്ന പുതിയ ഉല്‍പ്പന്നം. രണ്ട് ജിബി റാം, 6.2 ഇഞ്ച് സ്‌ക്രീന്‍, 13 എംപി ക്യാമറ, 4230 എംഎഎച്ച് ബാറ്ററി തുടങ്ങിയ സവിശേഷകള്‍ ഇതിനുണ്ട്. 6,999 രൂപയാണു വില. ഒക്ടോബര്‍ 11 നു ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സെന്ററായ ഫ്‌ളിപ്പ് കാര്‍ട്ട് വഴി ഫോണുകള്‍ വിപണിയില്‍ എത്തും.

ഓപ്പോയില്‍ നിന്നും വളര്‍ന്നു വന്ന റിയല്‍ മി ഇപ്പോള്‍ ഒരു സ്വതന്ത്ര ബ്രാന്‍ഡ് ആയി മാറിക്കഴിഞ്ഞു. ഇന്തോനേഷ്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളുടെ വിപണിയില്‍ എത്തിച്ചേര്‍ന്ന റിയല്‍ മി വരുന്ന നവംബറില്‍ യു.എ.ഇയില്‍ എത്തും. ആദ്യം 10 ലോകവിപണികളാണ് ലക്ഷ്യമിടുന്നതെന്ന് റിയല്‍ മിയുടെ ഗ്ലോബല്‍ സി.ഇ.ഒ. സ്‌കൈ ലീ പറഞ്ഞു.

നാല് മാസത്തിനുള്ളില്‍ രണ്ട് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചുകൊണ്ട് 10 ലക്ഷത്തിലേറെ ഉപഭോക്താക്കളുള്ള ബ്രാന്‍ഡ് ആയി മാറുവാന്‍ റിയല്‍ മിയ്ക്കു കഴിഞ്ഞിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Realme 2 Pro With Snapdragon 660, Up to 8GB RAM Launched Starting at Rs. 13,990, New Delhi, News, Business, Technology, Mobile Phone, National.