Follow KVARTHA on Google news Follow Us!
ad

ചെറുതോണി അണക്കെട്ടിന് താഴെ നിര്‍മാണങ്ങള്‍ക്ക് ഇനി ഹൈക്കോടതിയുടെ ഉത്തരവ് വേണം

നിര്‍മാണ നിരോധന മേഖലയായി പ്രഖ്യാപിച്ചിട്ടുളളതും, ഇടുക്കി ടൗണ്‍ഷിപ്പ് ഏരിയാHigh Court of Kerala, Dam, Justice, News, Politics, Government-employees, Kerala,
ചെറുതോണി: (www.kvartha.com 29.09.2018) നിര്‍മാണ നിരോധന മേഖലയായി പ്രഖ്യാപിച്ചിട്ടുളളതും, ഇടുക്കി ടൗണ്‍ഷിപ്പ് ഏരിയാ ഡെവ ലപ്പ്‌മെന്റ് സ്‌കീമില്‍ ഉള്‍പ്പെടുന്നതുമായ പ്രദേശങ്ങളില്‍ മേലില്‍ കോടതിയുടെ ഉത്തരവില്ലാതെ യാതൊരു നിര്‍മാണ പ്രവര്‍വര്‍ത്തനങ്ങളും പാടില്ലെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റീസ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് ജയശേഖരന്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

പ്രസ്തുത ഏരിയയില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മൂന്നാഴ്ചക്കകം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്. ജനശക്തി ഇടുക്കി യൂണിറ്റ് പ്രസിഡന്റ് എ.പി.മാത്യു, സെക്രട്ടറി പി.എല്‍ ബെന്നി എന്നിവര്‍ കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ട് പെറ്റീഷന്‍ തീര്‍പ്പാക്കി കൊണ്ടാണ് കോടതിയുടെ വിധി പ്രഖ്യാപനം.

Cheruthoni dam new Construction banned, High Court of Kerala, Dam, Justice, News, Politics, Government-employees, Kerala

പ്രളയത്തോടനുബന്ധിച്ച് ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ടി വന്നപ്പോള്‍ ഡാമിനുതാഴെ നിര്‍ മ്മിച്ചിരുന്ന കെട്ടിടങ്ങള്‍ ഒഴുകി പോയിരുന്നു. നിര്‍മ്മാണ നിരോധന പ്രദേശങ്ങളില്‍ അധികൃതരുടെ ഒത്താശ യോടെ നിര്‍മ്മിച്ചിരുന്ന പ്രസ്തുത കെട്ടിടങ്ങള്‍ വീണ്ടും അതേസ്ഥാനത്ത് നിര്‍മ്മാണം തുടങ്ങിയപ്പോള്‍ നിര്‍ മ്മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രസ്തുത പെറ്റീഷന്‍ .

(എം.എസ്)നമ്പര്‍ 240/80എല്‍ എ &എസ് ഡബ്ലുഡി 26/09/1980 എന്ന സര്‍ക്കാര്‍ ഉത്തരവ് എസ്.ആര്‍ ഒ നമ്പര്‍ 900/80 തീയതി 27/09/1980 എക്‌സ്ട്രാ ഓഡിനറി ഗസറ്റ് വിജ്ഞാപന പ്രകാരം ചെറുതോണി ടൗണ്‍ മുതല്‍ നേര്യമംഗലം വരെയുളള 233.72 ഹെക്ടര്‍ പ്രദേശങ്ങളും , ചെറുതോണി പുഴയും നിര്‍മാണ നിരോധിതിത മേഖ ലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുളളതാണ്.

എന്നാല്‍ ഈ ഉത്തരവ് ലംഘിച്ച് വാഴത്തോപ്പ് പഞ്ചായത്ത് അധികൃതര്‍ നിരോധിത മേഖലയില്‍ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കുകയായിരുന്നു. അനുമതി ഇല്ലാതെ തന്നെ ധാരാളം കെട്ടിടങ്ങള്‍ ചെറുതോണിയില്‍ നിര്‍മിച്ചിരുന്നു. അവക്കെല്ലാം വൈദ്യുതി ബോര്‍ഡ് വൈദ്യുതി കണക്ഷന്‍ നല്‍കുകയും ചെയ്തു.

അങ്ങനെ നിര്‍മിച്ച 62 ഓളം കെട്ടിടങ്ങള്‍ പൊളിച്ചു കളയുന്നതിനോ നിര്‍മാണം നിര്‍ത്തി വെക്കുന്നതിനോ ഹൈക്കോടതി വാഴത്തോപ്പ് പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നതാണ്.

എന്നാല്‍ അതെല്ലാം കാറ്റില്‍ പറത്തി ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ട്് നിര്‍മാണാനുമതി നല്‍കിയും, അനു മതി ഇല്ലാതെ പണിതീര്‍ത്ത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാതെ ചെറുതോണിയില്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുകയാണെന്ന് മനസിലാക്കിയ ജനശക്തി കോടതിയെ സമീപിക്കുകയായിരുന്നു.

ജില്ലാ ആസ്ഥാന മേഖലയായ കുയിലിമല മുതല്‍ ഇടുക്കി വരെയുളള പ്രദേശത്ത് നാളിതുവരെ ജില്ലാ ആസ്ഥാനത്തിനാവശ്യമായ യാതൊരു വികസന പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ല . ഇല്ലായ്മയുടെ പട്ടികയില്‍ ബസ്റ്റാന്‍ഡ്, റവന്യൂടവര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജില്ലാ ആശുപത്രി സൗകര്യങ്ങള്‍ തുടങ്ങി ജനജീവിത ത്തിന് അത്യാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ പോലും അധികൃതര്‍ക്കായിട്ടില്ല.

ജില്ലാ ആസ്ഥാനം ഒരു പഞ്ചായത്തായായി തുടരുന്ന കേരളത്തിലെ ഒരേ ഒരു ജില്ല ഇടുക്കി മാത്രമാണ്. ജില്ലാ ആസ്ഥാന വികസനത്തിനായി വാഴത്തോപ്പില്‍ വൈദ്യുതി ബോര്‍ഡ് ജില്ലാപഞ്ചായത്തിന് കൈമാറിയ 70 ഏക്കറോളം സ്ഥലം കാടുപിടിച്ച് കിടക്കുന്നുണ്ട്. പ്രസ്തുത സ്ഥലം ടൗണ്‍ വികസനത്തിനായി ഏറ്റെടുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അടിയിരമായി തുടക്കം കുറിക്കണമെന്ന് ജനശക്തി ഇടുക്കി യൂണിറ്റ് സര്‍ ക്കാരിനോട് ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cheruthoni dam new Construction banned, High Court of Kerala, Dam, Justice, News, Politics, Government-employees, Kerala.