Follow KVARTHA on Google news Follow Us!
ad

ഒരു വീട്ടിലെ നാലു പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി; കൊന്നു കുഴിച്ചുമൂടിയതായി സംശയം; വീട്ടിനുള്ളില്‍ രക്തക്കറ, വീടിന് പിന്നില്‍ വലിയ കുഴി മൂടിയ നിലയില്‍

ഒരു വീട്ടിലെ നാലു പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. ഇടുക്കി വണ്ണThodupuzha, News, Missing, Family, Murder, Local-News, Crime, Criminal Case, Police, Case, Probe, Kerala,
തൊടുപുഴ: (www.kvartha.com 01.08.2018) ഒരു വീട്ടിലെ നാലു പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. ഇടുക്കി വണ്ണപ്പുറത്തിന് സമീപം മുണ്ടന്‍ മുടി കാനാട്ട് കൃഷ്ണന്‍ (51), ഭാര്യ സുശീല (50) മകള്‍ ആശാ കൃഷ്ണന്‍ (21) മകന്‍ അര്‍ജുന്‍ (17) എന്നിവരെയാണ് കാണാതായത്. വീടിനുള്ളില്‍ രക്തം തളംകെട്ടി കിടപ്പുണ്ട്. വീടിനു പിറകില്‍ പുതുമണ്ണ് ഇളകിക്കിടക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇവരെ കൊന്നു കുഴിച്ചു മൂടിയതാകാമെന്നാണ് സംശയം.

ഇവരെ കാണാതായിട്ട് മൂന്ന് ദിവസമായെന്ന് അയല്‍വാസികള്‍ പറയുന്നു. കാണാതായ വിവരം അയല്‍വാസികളാണ് പോലീസിനെ അറിയിച്ചത്. വീടിനുള്ളില്‍ ആളനക്കം കാണാതായതോടെ അയല്‍ക്കാര്‍ അന്വേഷിച്ച് ചെന്നപ്പോള്‍ വീടിന്റെ ഭിത്തിയിലും തറയിലുമായി നിറയെ രക്തക്കറ കാണുകയും അസ്വാഭാവികത തോന്നുകയും ചെയ്തതോടെയാണ് അയല്‍വാസികള്‍ വിവരം പോലീസിനെ അറിയിച്ചത്. കാളിയാര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Four person missing in a family, Thodupuzha, News, Missing, Family, Murder, Local-News, Crime, Criminal Case, Police, Case, Probe, Kerala.

കൂടാതെ തൊടുപുഴ ഡിവൈ.എസ്.പി കെ.പി.ജോസും സംഘവും കാളിയാറിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച രാവിലെ ഒന്‍പതു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകമറിഞ്ഞത്. അതേസമയം ഇളകിക്കിടക്കുന്ന മണ്ണ് മാറ്റി പരിശോധന നടത്താന്‍ പോലീസ് നടപടി തുടങ്ങി. ആര്‍.ഡി.ഒയും ഉന്നത ഉദ്യോഗസ്ഥരും എത്തിയാല്‍ മാത്രമേ മണ്ണ് നീക്കിയുള്ള പരിശോധന ആരംഭിക്കുകയുള്ളു.

കുഴിയില്‍ മൃതദേഹങ്ങള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് പോലീസ്. പണ്ടവന്മാര്‍ എന്നാണ് കൃഷ്ണന്റെ കുടുംബത്തെ അറിയുന്നത്. സഹോദരങ്ങള്‍ തമ്മില്‍ വസ്തു സംബന്ധിച്ച തര്‍ക്കം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. മാത്രമല്ല ആഭിചാര ക്രിയകള്‍ ഈ വീട്ടില്‍ നടന്നിരുന്നതായും നാട്ടുകാര്‍ ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Four person missing in a family, Thodupuzha, News, Missing, Family, Murder, Local-News, Crime, Criminal Case, Police, Case, Probe, Kerala.