Follow KVARTHA on Google news Follow Us!
ad

ഓണം എത്താറായി, എക്‌സൈസ് വകുപ്പ് എറണാകുളം ജില്ലയില്‍ റെയ്ഡുകളും വാഹനപരിശോധനയും ഊര്‍ജ്ജിതമാക്കി

ഓണാഘോഷം പ്രമാണിച്ച് എക്‌സൈസ് വകുപ്പ് ജില്ലയില്‍ റെയ്ഡുകളും വാഹനപരിശോധനയുംKochi, News, Crime, Criminal Case, Liquor, Police, Raid, Kerala, Onam,
കൊച്ചി: (www.kvartha.com 01.08.2018) ഓണാഘോഷം പ്രമാണിച്ച് എക്‌സൈസ് വകുപ്പ് ജില്ലയില്‍ റെയ്ഡുകളും വാഹനപരിശോധനയും ഊര്‍ജിതമാക്കി. കളളുഷാപ്പുകള്‍, വിദേശമദ്യ വില്പന ശാലകള്‍, അരിഷ്ടങ്ങള്‍ നിര്‍മ്മിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. പ്രധാന റോഡുകളില്‍ 24 മണിക്കൂറും വാഹന പരിശോധനയുമുണ്ട്. ഡിവിഷന്‍ ഓഫീസ് കേന്ദ്രീകരിച്ച് ജില്ലാതല കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നു.

വ്യാജമദ്യ-മയക്കുമരുന്ന് വില്പന, പൊതുസ്ഥലങ്ങളിലുളള മദ്യപാനം, ലൈസന്‍സ് ഇല്ലാതെയുളള വൈന്‍ നിര്‍മ്മാണം, അനധികൃതമായി മയക്കുമരുന്ന്, മദ്യം സംഭരിക്കല്‍ തുടങ്ങിയവ നടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പോലീസ് -റവന്യൂ- വനം വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്തും.

Excise officials raid in Ernakulam, Kochi, News, Crime, Criminal Case, Liquor, Police, Raid, Kerala, Onam

അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി രണ്ട് സ്‌്രൈടക്കിംഗ് ഫോഴ്‌സുകളെയും വിന്യസിച്ചിട്ടുണ്ട്. സ്ഥിരം കുറ്റവാളികള്‍ക്കെതിരെ ക്രിമിനല്‍ നടപടിക്രമം പ്രകാരം നടപടി സ്വീകരിക്കും. മയക്കുമരുന്ന്, സ്പിരിറ്റ് കടത്ത് , വ്യാജമദ്യ ഉത്പാദനം, വിതരണം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായാല്‍ അത് താഴെ പറയുന്ന നമ്പരുകളില്‍ വിളിച്ചറിയിക്കാം.

എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍: 04842390657, 9447178059, അസി: എക്‌സൈസ് കമ്മിഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) 04842627480, 9496002867, ജില്ലാ കണ്‍ട്രോള്‍ റൂം: 04842390657, 9447178059, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, എറണാകുളം: 0484 2393121, 94400069552, ആലുവ: 04842623655, 9400069560, കൊച്ചി: 04842235120, 9400069554, കുന്നത്തനാട്: 04842591203, 9400069559, കോതമംഗലം: 04852824419, 9400069562. മൂവാറ്റുപുഴ: 04852832623 9400069564, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, നോര്‍ത്ത് പറവൂര്‍: 04842443187 9400069557, റേഞ്ച് ഓഫീസ് എറണാകുളം: 04842392283 9400069565, തൃപ്പൂണിത്തുറ: 04842785060 9400069566, മട്ടാഞ്ചേരി: 04842221998, 9400069567, ഞാറയ്ക്കല്‍: 0484 2499297, 9400069568, നോര്‍ത്ത് പറവൂര്‍: 04842499297 9400069568, വരാപ്പുഴ: 04842511045 9400069570, ആലുവ: 04842621089 9400069571, അങ്കമാലി: 04842458484 9400069572, കാലടി: 04842461326 9400069573, പെരുമ്പാവൂര്‍: 04842590831 9400069574, മാമല: 04842786848 9400069575, മൂവാറ്റുപുഴ: 04852836717 9400069576, പിറവം: 04852241573 9400069577, കോതമംഗലം: 04852826460 9400069578, കുട്ടമ്പുഴ: 04852572861 9400069579.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Excise officials raid in Ernakulam, Kochi, News, Crime, Criminal Case, Liquor, Police, Raid, Kerala, Onam.