Follow KVARTHA on Google news Follow Us!
ad

ശ്രീധരന്‍ പിള്ള തന്നെ പ്രസിഡന്റ്; മറ്റു നേതാക്കളോട് അമിത് ഷാ പറഞ്ഞത് എന്താണെന്നോ!

പി എസ് ശ്രീധരന്‍ പിള്ളയെ ബിജെപി സംസ്ഥാന പ്രസിഡന്റായി ഈയാഴ്ച പ്രഖ്യാപിക്കും. Thiruvananthapuram, News, Politics, BJP, Declaration, Lok Sabha, Election, Secret, Survey, Channel, Kerala
തിരുവനന്തപുരം: (www.kvartha.com 30.07.2018) പി എസ് ശ്രീധരന്‍ പിള്ളയെ ബിജെപി സംസ്ഥാന പ്രസിഡന്റായി ഈയാഴ്ച പ്രഖ്യാപിക്കും. ഇക്കാര്യത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രഖ്യാപനം വരുന്നതോടെ ബിജെപി കേരള ഘടകം ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങും. ഗ്രൂപ്പുകളിക്കുകയും പുതിയ പ്രസിഡന്റിന് പ്രവര്‍ത്തിക്കാനാകാത്ത സാഹചര്യം ഉണ്ടാക്കുകയും ചെയ്താല്‍ അങ്ങനെയുള്ളവര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ല എന്ന താക്കീതാണ് കേന്ദ്ര നേതൃത്വത്തില്‍ നിന്ന് കേരള നേതാക്കള്‍ക്ക് ലഭിച്ചിട്ടുള്ളത് എന്നാണ് സൂചന.

സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചവരുള്‍പ്പെടെ മുഴുവന്‍ നേതാക്കളെയും വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കാനാണ് ശ്രീധരന്‍ പിള്ളയ്ക്കും ഡെല്‍ഹിയില്‍ നിന്നു ലഭിച്ചിരിക്കുന്ന നിര്‍ദേശം എന്ന് അറിയുന്നു. അമിത് ഷാ വിളിപ്പിച്ച് ശ്രീധരന്‍ പിള്ള ഡെല്‍ഹിയിലാണുള്ളത്.

Sreedharan Pillai will be declared as new president soon, Thiruvananthapuram, News, Politics, BJP, Declaration, Lok Sabha, Election, Secret, Survey, Channel, Kerala

കുമ്മനം രാജശേഖരനെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനിടയില്‍ മാറ്റി രണ്ട് മാസം കഴിഞ്ഞിട്ടും പുതിയ പ്രസിഡന്റിനെ നിയമിക്കാന്‍ കഴിയാത്തത് ദേശീയ നേതൃത്വത്തെ മറ്റു പാര്‍ട്ടികള്‍ക്കു മുന്നില്‍ നാണംകെടുത്തിയിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍, എം ടി രമേശ്, ജന്മഭൂമി എംഡി എം രാധാകൃഷ്ണന്‍ എന്നിവരുള്‍പ്പെടെ പലരുടെയും പേരുകള്‍ പറഞ്ഞുകേട്ടെങ്കിലും തീരുമാനമുണ്ടായില്ല.

സുരേന്ദ്രനെ പ്രസിഡന്റാക്കാന്‍ ദേശീയ നേതൃത്വം ഏകദേശ തീരുമാനമെടുത്താണ് കുമ്മനത്തെ മാറ്റിയത് എന്ന സൂചനകളുണ്ടായിരുന്നു. എന്നാല്‍ വി മുരളീധരന്‍ പക്ഷക്കാരനായ സുരേന്ദ്രനെ പ്രസിഡന്റാക്കിയാല്‍ സഹകരിക്കില്ലെന്ന തരത്തിലാണ് പി കെ കൃഷ്ണദാസ് പക്ഷം പാര്‍ട്ടിക്കുള്ളില്‍ പ്രതികരിച്ചത്. എം ടി രമേശിനെ പ്രസിഡന്റാക്കണമെന്ന അവരുടെ വാദം അംഗീകരിക്കപ്പെട്ടില്ല. അതിനിടെ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് എം രാധാകൃഷ്ണന്റെ പേര് കേട്ടത്. എന്നാല്‍ അതിനും സ്വീകാര്യത ലഭിച്ചില്ല.

ഇതോടെ സ്വകാര്യ ടി വി ചാനലിന്റെ സഹായത്തോടെ അമിത് ഷാ കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ രഹസ്യ സര്‍വേ നടത്തി. ആരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യന്‍ എന്നായിരുന്നത്രേ ചോദ്യം. പി എസ് ശ്രീധരന്‍ പിള്ളയ്ക്കാണ് കൂടുതല്‍ പിന്തുണ ലഭിച്ചത്. എല്ലാ വിഭാഗം നേതാക്കളുമായും വിവിധ സമുദായ നേതാക്കളുമായും മറ്റുമുള്ള അടുത്ത ബന്ധവും ശ്രീധരന്‍ പിള്ളയ്ക്ക് അനുകൂലമായി മാറി.

പ്രമുഖ അഭിഭാഷകനായ ശ്രീധരന്‍ പിള്ള മുമ്പ് സംസ്ഥാന പ്രസിഡന്റായിരുന്നിട്ടുണ്ട്. ചെങ്ങന്നൂരില്‍ ബിജെപിക്ക് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സാധിച്ചത് ശ്രീധരന്‍ പിള്ള സ്ഥാനാര്‍ത്ഥിയായതുകൊണ്ടാണ് എന്നതും ദേശീയ നേതൃത്വത്തെ സ്വാധീനിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sreedharan Pillai will be declared as new president soon, Thiruvananthapuram, News, Politics, BJP, Declaration, Lok Sabha, Election, Secret, Survey, Channel, Kerala.