Follow KVARTHA on Google news Follow Us!
ad

വെള്ളപ്പൊക്കം; ഐ സി യുവിനുള്ളില്‍ ചെറുമീനുകള്‍ നീന്തിനടക്കുന്ന ദൃശ്യങ്ങള്‍

പറ്റ്‌ന: (www.kvartha.com 30.07.2018) ബീഹാറില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. വെള്ളപ്പൊക്കം ആയിരക്കണക്കിന് ഗ്രാമീണരെ ദുരിതത്തിലാഴ്ത്തി. കൂടാതെ National, Bihar, Flood
പറ്റ്‌ന: (www.kvartha.com 30.07.2018) ബീഹാറില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. വെള്ളപ്പൊക്കം ആയിരക്കണക്കിന് ഗ്രാമീണരെ ദുരിതത്തിലാഴ്ത്തി. കൂടാതെ ബീഹാറിന്റെ തലസ്ഥാനമായ പറ്റ്‌നയും വെള്ളം കയറിയ നിലയിലാണ്. ഞായറാഴ്ച സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നളന്ദ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലും വെള്ളം കയറി. ആശുപത്രിയിലെ ഐ സി യുവിനകത്തും വെള്ളകെട്ടാണ്.

National, Bihar, Flood

ഉപയോഗിച്ച ബാന്‍ഡേജുകള്‍ക്കും സിറിഞ്ചുകള്‍ക്കും ഒപ്പം നീന്തിനടക്കുന്ന ചെറുമീനുകളുടെ വീഡിയോ ന്യൂസ് ഏജന്‍സിയായ എ എന്‍ ഐ പുറത്ത് വിട്ടു.

ആളുകള്‍ ആശുപത്രി വരാന്തകളിലൂടേയും മറ്റും മുട്ടറ്റം വെള്ളത്തിലൂടെ നടക്കുന്ന ദൃശ്യങ്ങള്‍ ചാനലുകളും പുറത്തുവിട്ടിട്ടുണ്ട്. പറ്റ്‌നയിലെ തന്നെ പ്രമുഖ സ്വകാര്യ ആശുപത്രിയായ മഗധിലും വെള്ളം കയറിയിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Magadh Hospital, a prominent privately-run hospital located in the Rajendra Nagar locality of the state capital, causing much inconvenience to the patients and staff alike.

Keywords: National, Bihar, Flood