Follow KVARTHA on Google news Follow Us!
ad

യു എ ഇയിലെ അനധികൃത താമസക്കാര്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ 6 മാസത്തെ വിസ

ദുബൈ: (www.kvartha.com 30.07.2018) തൊഴില്‍ അന്വേഷിച്ച് യു എ ഇയില്‍ എത്തിയ അനധികൃത താമസക്കാര്‍ക്കായി 6 മാസത്തെ താല്‍ക്കാലിക വിസ സൗകര്യം അനുവദിച്ച് യു എ ഇ. അനധികൃത Gulf, UAE, Dubai,
ദുബൈ: (www.kvartha.com 30.07.2018) തൊഴില്‍ അന്വേഷിച്ച് യു എ ഇയില്‍ എത്തിയ അനധികൃത താമസക്കാര്‍ക്കായി 6 മാസത്തെ താല്‍ക്കാലിക വിസ സൗകര്യം അനുവദിച്ച് യു എ ഇ. അനധികൃത താമസക്കാരിലെ തൊഴിലന്വേഷകരെ സഹായിക്കാനാണ് നടപടി. രാജ്യത്തുണ്ടാകുന്ന തൊഴിലവസരങ്ങളില്‍ അനധികൃത താമസക്കാര്‍ക്ക് മുന്‍ ഗണന നല്‍കുമെന്നും മിനിസ്ട്രി ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷനിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Visa

ആറ് മാസത്തിനുള്ളില്‍ തൊഴില്‍ കണ്ടെത്താന്‍ കഴിയാത്തവരെ നാട് കടത്തുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഖലഫ് അല്‍ ഗൈത് വ്യക്തമാക്കി.

പൊതുമാപ്പ് തേടുന്നവര്‍ക്കായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് അല്‍ ഗൈതിന്റെ പ്രസ്താവന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Illegal UAE residents looking to regularise their status through the upcoming visa amnesty scheme have the option of applying for a six-month temporary visa as they look for a job, a top official said on Sunday. For vacancies that come up in the country, priority will be given to applicants from this pool of job seekers registered with the Ministry of Human Resources and Emiratisation.

Keywords: Gulf, UAE, Dubai,