Follow KVARTHA on Google news Follow Us!
ad

സാംസങ്ങ് ഒനിക്സ് സിനിമ എല്‍ഇഡി സ്‌ക്രീന്‍ ഇന്ത്യന്‍ വിപണിയില്‍

സാംസങ്ങ് ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുളള സാംസങ്ങ് ഒനിക്സ് സിനിമ എല്‍ഇഡി News, Kochi, Kerala, Technology,
കൊച്ചി:(www.kvartha.com 01/06/2018) സാംസങ്ങ് ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുളള സാംസങ്ങ് ഒനിക്സ് സിനിമ എല്‍ഇഡി സ്‌ക്രീന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. തിയേറ്റര്‍ സാങ്കേതിക വിദ്യയുടെ പൊളിച്ചെഴുത്താണ് സാംസങ്ങ് ഒനിക്സ് സിനിമ എല്‍ഇഡി സ്‌ക്രീന്‍ എന്ന് സാംസങ്ങ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് എന്റര്‍പ്രൈസ് ബിസിനസ് വൈസ് പ്രസിഡണ്ട് പുനീത് സേഥി പറഞ്ഞു.

ഇന്ത്യയിലെ സിനിമാ പ്രേമികള്‍ക്ക് പുതിയ അനുഭവം പ്രദാനം ചെയ്യുന്നതായിരിക്കും സാംസങ്ങ് ഒനിക്സ് സിനിമ എല്‍ഇഡി സ്‌ക്രീന്‍ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ഏറ്റവും മികച്ച ഗുണനിലവാരത്തിലുള്ള ദൃശ്യമികവാണ് സാംസങ്ങ് ഒനിക്സ് സിനിമ എല്‍ഇഡി സ്‌ക്രീനിന്റെ പ്രത്യേകത. കറുപ്പ് നിറത്തിലുള്ള സ്‌ക്രീന്‍ കൃത്യതയാര്‍ന്ന ദൃശ്യങ്ങള്‍ പ്രദാനം ചെയ്യുന്നു. ഒനിക്സ് വ്യൂ, ഒനിക്സ് 3ഡി, ഒനിക്സ് സൗണ്ട് എന്നിവയാണ് പുതിയ സ്‌ക്രീനിനെ ആകര്‍ഷകമാക്കുന്നത്. മികച്ച ബ്രൈറ്റ്നസും അനന്തമായ കോണ്‍ട്രാസ്റ്റും വഴി മനോഹരമായ ദൃശ്യാനുഭവം നല്‍കാന്‍ സഹായിക്കുന്നതാണ് ഒനിക്സ് വ്യൂ. സിനിമക്ക് എച്ച്ഡിആര്‍ മികവ് നല്‍കാന്‍ ഇത് സഹായിക്കുന്നു.

News, Kochi, Kerala, Technology,Samsung brings Onyx Cinema LED screen to India

സാധാരണ സിനിമാ പ്രോജക്ടറുകള്‍ നല്‍കുന്നതിനേക്കാള്‍ പത്ത് മടങ്ങ് അധികം ബ്രൈറ്റ്നസ് ലെവല്‍ നല്‍കുന്നതാണ് ഇത്.കോര്‍പ്പറേറ്റ് പരിപാടികള്‍ക്കും, സ്റ്റേജ്, സ്പോര്‍ട്സ് ഷോകള്‍ക്കുമെല്ലാം അനുയോജ്യമാണ് പുതിയ സ്‌ക്രീന്‍. 3ഡി സിനിമകള്‍ അതിന്റെ എല്ലാ നിലവാരത്തോടെയും ആസ്വദിക്കാന്‍ സഹായിക്കുന്നതാണ് 3ഡി ഒനിക്സ് സിനിമാ എല്‍ഇഡി സ്‌ക്രീന്‍. ദൃശ്യങ്ങളിലെ ഏറ്റവും സൂക്ഷ്മമായ ഭാഗങ്ങള്‍ പോലും അനുഭവവേദ്യമാക്കുന്നതാണ് ഇത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Technology,Samsung brings Onyx Cinema LED screen to India