Follow KVARTHA on Google news Follow Us!
ad

നിപ: ആരോഗ്യ വകുപ്പിന്റെ പ്രത്യേക അറിയിപ്പ് വായിക്കാം

നിപ വൈറസ് ബാധയെ തുടര്‍ന്ന് കഴിഞ്ഞദിവസം രണ്ടുപേര്‍ കൂടി മരിച്ച സാഹചKozhikode, News, Trending, Health, Health & Fitness, hospital, Treatment, Kerala
കോഴിക്കോട്: (www.kvartha.com 01.06.2018) നിപ വൈറസ് ബാധയെ തുടര്‍ന്ന് കഴിഞ്ഞദിവസം രണ്ടുപേര്‍ കൂടി മരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കയാണ്. കോഴിക്കോട് ബാലുശേരിയിലെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കും ആരോഗ്യവകുപ്പ് അവധി നല്‍കി. അതേസമയം ഒപി വിഭാഗം പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയിലും സിടി സ്‌കാന്‍ റൂമിലും വെയിറ്റിങ് റൂമിലും മെയ് അഞ്ചിനു രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുമണി വരെയും 14നു രാത്രി ഏഴുമണി മുതല്‍ രാത്രി ഒമ്പതുമണി വരെയും 18, 19 തീയതികളില്‍ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഉച്ചയ്ക്ക് രണ്ടുമണി വരെയും സന്ദര്‍ശനം നടത്തിയിട്ടുള്ളവര്‍ സ്‌റ്റേറ്റ് നിപാ സെല്ലില്‍ ബന്ധപ്പെടേണ്ടതാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Nipah : special notice to give Department of Health, Kozhikode, News, Trending, Health, Health & Fitness, Hospital, Treatment, Kerala

നിപ രോഗം ബാധിച്ചിരുന്നവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നു. അതിന്റെ ഭാഗമായി അഖില്‍ (28 ), റസില്‍ (25) എന്നിവരുമായി അടുത്ത സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവര്‍ നിപ സെല്ലില്‍ വിളിച്ച് അറിയിക്കേണ്ടതാണ്.

സ്‌റ്റേറ്റ് നിപാ സെല്‍ നമ്പര്‍ 0495-2381000

Keywords: Nipah : Special notice to give Department of Health, Kozhikode, News, Trending, Health, Health & Fitness, Hospital, Treatment, Kerala.