Follow KVARTHA on Google news Follow Us!
ad

നീനുവിന് പഠനം തുടരാന്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്ത് സഹപാഠികള്‍ വീട്ടിലെത്തി

കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന് പഠനം തുടരാന്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്ത് സഹപാഠികള്‍ News, Kottayam, Kerala, Medical College, Kevin, Neenu, Classmates,
കോട്ടയം:(www.kvartha.com 01/06/2018) കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന് പഠനം തുടരാന്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്ത് സഹപാഠികള്‍ വീട്ടിലെത്തി. നീനുവിനെ ആശ്വസിപ്പിക്കാനായി വീട്ടിലെത്തിയ സഹപാഠികളാണ് നീനുവിനെ ഇക്കാര്യം അറിയിച്ചത്. പഠനം പൂര്‍ത്തികരിക്കുന്നതിനാവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുമെന്നു കെവിന്റെ പിതാവ് ജോസഫും നീനുവിന്റെ സഹപാഠികളോടു പറഞ്ഞു.

ഇതിനിടയില്‍ കെവിനൊടൊപ്പം തട്ടികൊണ്ടു പോയ മാന്നാനം സ്വദേശിയും കെവിന്റെ ബന്ധുവുമായ അനീഷ് വീണ്ടും മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തി. വലതു കണ്ണിന് ശക്തമായ വേദനയും കാഴ്ചയ്ക്ക് ബുദ്ധിമുട്ടും നേരിട്ടതിനെ തുടര്‍ന്നാണ് നേത്രരോഗ വിഭാഗത്തിലെത്തിയത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം വിദഗ്ധ പരിശോധനക്കായി അടുത്ത ദിവസം എത്തിച്ചേരണമെന്നു നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍.

 News, Kottayam, Kerala, Medical College, Kevin, Neenu, Classmates,Neenu's classmates visit Neenu and offer all help to her studying

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, Medical College, Kevin, Neenu, Classmates,Neenu's classmates visit Neenu and offer all help to her studying