Follow KVARTHA on Google news Follow Us!
ad

മകളെ ലൈംഗികമായി ഉപദ്രവിച്ചതിനു പിതാവിനു കഠിനതടവും പിഴയും

പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി ഉപദ്രവിച്ചതിനു പിതാവിനു 12 വര്‍ഷം കഠിനതടവും 50,000 News, Kollam, Kerala, Court, Police, Molestation,
കൊല്ലം:(www.kvartha.com 01/06/2018) പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി ഉപദ്രവിച്ചതിനു പിതാവിനു 12 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷിച്ചു കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി (പോക്സോ) ഇ. ബൈജു ഉത്തരവിട്ടു. കൊല്ലം അറയ്ക്കല്‍ തടിക്കാട് ഷക്കീന മന്‍സിലില്‍ അബ്ദുള്‍ റഷീദി(50)നെയാണു ശിക്ഷിച്ചത്. ലൈംഗികപീഡനത്തിനും കുറ്റം പുറത്തു പറഞ്ഞാല്‍ ഇരയേയും മാതാവിനേയും കൊന്നുകളയുമെന്നു പറഞ്ഞു പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് കോടതി ശിക്ഷിച്ചത്.

അഞ്ചല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. പിഴ തുകയില്‍ 40,000 രൂപ ഇരയ്ക്കു നല്‍കാനും ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്നും കോടതി നിര്‍ദേശിച്ചു. പ്രോസിക്യൂഷനുവേണ്ടി കോടതിയില്‍ കെ.പി. ജബാര്‍, ജി. സുഹോത്രന്‍, അമ്പിളി ജബാര്‍ എന്നിവര്‍ ഹാജരായി.

News, Kollam, Kerala, Court, Police, Molestation, Molestation case father sentenced 12 years

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kollam, Kerala, Court, Police, Molestation, Molestation case father sentenced 12 years