Follow KVARTHA on Google news Follow Us!
ad

കേരളത്തില്‍ ഇന്ധന വിലയില്‍ ഒരു രൂപയുടെ കുറവ്

പെട്രോളിന്റെയും ഡീസലിന്റെയും സംസ്ഥാന വില്പന നികുതിയില്‍ ഇളവ് വരുത്തിയതോടെThiruvananthapuram, News, Business, Petrol, diesel, Kerala,
തിരുവനന്തപുരം: (www.kvartha.com 01.06.2018) പെട്രോളിന്റെയും ഡീസലിന്റെയും സംസ്ഥാന വില്പന നികുതിയില്‍ ഇളവ് വരുത്തിയതോടെ കേരളത്തില്‍ ഇന്ധന വിലയില്‍ ഒരു രൂപയുടെ കുറവ് വന്നു. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 1.1 രൂപയും ഡീസലിന് 1.08 രൂപയും കുറഞ്ഞു. പെട്രോളിന് 81.44 രൂപയിലും ഡീസലിന് 74.05 രൂപയുമാണ് കേരളത്തിലെ വില. നികുതി കുറയ്ക്കുന്നതിലൂടെ ഒരു വര്‍ഷം 509 കോടിയുടെ കുറവുണ്ടാകും, വില ഇനിയും കൂടിയാലും ഈ കുറവ് നിലനില്‍ക്കും.

പെട്രോളിന്റെ വില്പന നികുതി 31.8 ശതമാനത്തില്‍ നിന്ന് 30.11 ശതമാനമായും ഡീസലിന്റെ വില്പന നികുതി 24.52 ശതമാനത്തില്‍ നിന്ന് 22.77 ശതമാനമായുമാണ് സര്‍ക്കാര്‍ കുറച്ചത്.

Marginal Reduction in Fuel Prices for 3rd Straight Day; Kerala Govt’s Symbolic Cut Kicks In Friday, Thiruvananthapuram, News, Business, Petrol, diesel, Kerala

സംസ്ഥാനം അധിക നികുതി പൂര്‍ണമായി ഒഴിവാക്കണമെന്നായിരുന്നു മന്ത്രിമാരുടെ നിര്‍ദേശമെങ്കിലും പ്രതിവര്‍ഷം 2000 കോടിയുടെ നഷ്ടമുണ്ടാകുമെന്നും ഇതു താങ്ങാനാവില്ലെന്നും ധനമന്ത്രി തോമസ് ഐസക് നിലപാടെടുത്തു. തുടര്‍ന്നാണ് ഒരു രൂപ കുറയ്ക്കാനുള്ള നിര്‍ദ്ദേശം ഉണ്ടായത്.

Keywords: Marginal Reduction in Fuel Prices for 3rd Straight Day; Kerala Govt’s Symbolic Cut Kicks In Friday, Thiruvananthapuram, News, Business, Petrol, diesel, Kerala.