Follow KVARTHA on Google news Follow Us!
ad

ഇന്ധനവില മാത്രമല്ല; പാചകവാതക സിലിണ്ടറിന്റെ വിലയും കുതിക്കുന്നു; കൂടിയത് 49 രൂപ

ഇന്ധനവില മാത്രമല്ല, പാചകവാതക സിലിണ്ടറിന്റെ വിലയും കുതിക്കുന്നു, കൂടിയത്New Delhi, News, Business, Trending, National,
ന്യൂഡല്‍ഹി: (www.kvartha.com 01.06.2018) ഇന്ധനവില മാത്രമല്ല, പാചകവാതക സിലിണ്ടറിന്റെ വിലയും കുതിക്കുന്നു, കൂടിയത് 49 രൂപ. 14 കിലോയുടെ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് സിലണ്ടറിന് 49 രൂപ വര്‍ദ്ധിച്ച് 688.50 രൂപയായി. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന് 78.50 രൂപ വര്‍ധിച്ച് 1229.50 രൂപയുമായി. സബ്‌സിഡിയായി കിട്ടുന്ന തുകയും വര്‍ധിച്ചിട്ടുണ്ട്. ഇനി മുതല്‍ സിലിണ്ടറിന് 190.60 രൂപ അക്കൗണ്ടിലെത്തും. ഫലത്തില്‍ 497.90 രൂപയാണ് സബ്‌സിഡി സിലിണ്ടറിന്റെ വില.

എണ്ണകമ്പനികള്‍ നിയന്ത്രണമില്ലാതെ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നതിനിടെയാണ് ജനത്തിന്റെ നടുവൊടിച്ച് പാചകവാതത്തിനും വില വര്‍ധിപ്പിച്ചത്. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധനവാണ് ഇതിന് കാരണമായി എണ്ണക്കമ്പനികള്‍ പറയുന്നത്.

LPG price hike, New Delhi, News, Business, Trending, National

സബ്‌സിഡിയുള്ള സിലിണ്ടറിന് ഡല്‍ഹിയില്‍ 493.55, കൊല്‍ക്കത്തയില്‍ 496.65, മുംബൈയില്‍ 491.31, ചെന്നൈയില്‍ 481.84 എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: LPG price hike, New Delhi, News, Business, Trending, National.