Follow KVARTHA on Google news Follow Us!
ad

മണ്‍സൂണ്‍ സീസണ്‍ ആഘോഷമാക്കാന്‍ 'കം ഔട്ട് ആന്‍ഡ് പ്ലേ' കാമ്പയിനുമായി കേരള ടൂറിസം

മണ്‍സൂണ്‍ സീസണില്‍ വിനോദ സഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാനായി വിപുലമായ News, Thiruvananthapuram, Kerala,Monsoon, Tourism,
തിരുവനന്തപുരം:(www.kvartha.com 01/06/2018) മണ്‍സൂണ്‍ സീസണില്‍ വിനോദ സഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാനായി വിപുലമായ പരിപാടികള്‍ ആവിഷ്‌കരിക്കുകയാണ് ടൂറിസം വകുപ്പ്. കേരളത്തില്‍ മഴക്കാലം ചിലവഴിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനും എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ ഇത്തവണ വന്‍ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. പോയവര്‍ഷം 10,91870 വിദേശ ടൂറിസ്റ്റുകളാണ് കേരളത്തിലെത്തിയത്. 8392.11 കോടി രൂപയുടെ വരുമാനം ഈയിനത്തില്‍ ലഭിച്ചു. ഏതാനും വര്‍ഷങ്ങളായി മണ്‍സൂണ്‍ കാലത്ത് 70,000 ത്തോളം സൗദി ടൂറിസ്റ്റുകള്‍ കേരളത്തിലെത്താറുണ്ട്.

പ്രകൃതിമനോഹരമായ കേരളത്തിന്റെ മണ്‍സൂണ്‍ കാഴ്ചകളില്‍ മുഴുകാനും ആയുര്‍വേദമുള്‍പ്പെടെയുള്ള ചികിത്സാവിധികളില്‍ ഏര്‍പ്പെടാനും ഒഴിവുകാല വിനോദത്തിനായും അറബ് രാജ്യങ്ങളില്‍ നിന്ന് ധാരാളം പേരാണ് മഴക്കാലത്ത് സംസ്ഥാനത്തെത്തുന്നത്. മാള്‍ ബ്രാന്‍ഡിംഗ്, ടാക്സി ബ്രാന്‍ഡിംഗ് തുടങ്ങിയ പുതുമയുള്ള പ്രചരണ പരിപാടികളും ഇതിനായി ആവിഷ്‌കരിച്ചിട്ടുണ്ട്. ' ഔട്ട് ഓഫ് ഹോം ' ' എയര്‍പോര്‍ട്ട് മാള്‍ ബ്രാന്‍ഡിംഗ് ' എന്നിവ വഴി കിഴക്കനേഷ്യന്‍ രാജ്യങ്ങളായ സിംഗപ്പൂരിലും , മലേഷ്യയിലുമെല്ലാം കേരളത്തിന്റെ മണ്‍സൂണ്‍ കാല ടൂറിസത്തിന് വലിയ പ്രചാരം സിദ്ധിക്കുന്നുണ്ട്.

News, Thiruvananthapuram, Kerala,Monsoon, Tourism,Kerala tourism with the 'Come out and play' campaign to celebrate the monsoon season


മണ്‍സൂണ്‍ സീസണില്‍ ലോകമെങ്ങുമുള്ള സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനായി ' കം ഔട്ട് ആന്‍ഡ് പ്ലേ ' എന്ന പുതുമയുള്ള ഒരു കാമ്പയിന് ടൂറിസം വകുപ്പ് തുടക്കം കുറിച്ച് കഴിഞ്ഞു. ' ട്രെക്കിങ്ങ്, ആയുര്‍വേദ മസാജുകള്‍, റിവര്‍ റാഫ്റ്റിങ് തുടങ്ങി ആകര്‍ഷണീയമായ നിരവധി ഇനങ്ങളാണ് മണ്‍സൂണ്‍ സീസണില്‍ കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇതിലൂടെ പ്രകൃതിയിലേക്ക് മടങ്ങിപ്പോയി പാരമ്പര്യത്തിന്റെ കണ്ണികളെ ഇണക്കിച്ചേര്‍ക്കാനും ആഹ്ലാദപൂര്‍വം ജീവിതത്തെ തിരിച്ചുപിടിക്കാനും സാധിക്കുന്നു. കൂടാതെ കം ഔട്ട് ആന്‍ഡ് പ്ലേ ചലഞ്ചില്‍ പങ്കാളികളാവാന്‍ സഞ്ചാരികളെ ക്ഷണിക്കുന്നുമുണ്ട് ' ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ടൂറിസം ഡയറക്ടര്‍ ശ്രീ.പി.ബാലകിരണ്‍ ഐ എ എസ് പറഞ്ഞു.

2017 ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 6,142,190 ടൂറിസ്റ്റുകളാണ് കേരളം സന്ദര്‍ശിച്ചത്. 2016 വര്‍ഷത്തില്‍ സംസ്ഥാനത്തെത്തിയ ടൂറിസ്റ്റുകളുടെ എണ്ണം 5,635,567 ആയിരുന്നു. കഴിഞ്ഞ വര്‍ഷം 506,623 പേരുടെ വര്‍ധനവുണ്ടായി.' അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ജീവിതത്തിന്റെ പിരിമുറുക്കവും യാന്ത്രികമായ ജീവിതചര്യയും ഉള്‍പ്പെടെ വിരസമായ ദൈനംദിന ജീവിതത്തില്‍ നിന്ന് അല്‍പകാലത്തേക്കെങ്കിലും വിട്ടു നിന്ന് ആഹ്ലാദകരമായ ഒഴിവുകാലം ആസ്വദിക്കാനുള്ള അവസരമാണ് കേരള ടൂറിസം സഞ്ചാരികള്‍ക്കായി മണ്‍സൂണ്‍ കാലത്തേക്ക് ഒരുക്കുന്നത്.

കുടുംബാംഗങ്ങള്‍ ഒന്നിച്ചുള്ള ആനന്ദവേളകള്‍ക്ക് ഊന്നല്‍ നല്‍കിയാണ് ' പ്ലേ ' എന്ന ആശയം ആവിഷ്‌കരിച്ചിട്ടുള്ളത്. ഒന്നിച്ചുള്ള വിനോദങ്ങളിലൂടെ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനാവും എന്ന ചിന്തയും ഇതിനു പിറകിലുണ്ട്. അച്ചടി , ദൃശ്യശ്രവ്യ മാധ്യമങ്ങള്‍/ ഔട്ട് ഓഫ് ഹോം ഉള്‍പ്പെടെ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തിയുള്ള വിപുലമായ കാമ്പയിനാണ് നടക്കുന്നത്. ടെലിവിഷനും അച്ചടി മാധ്യമങ്ങള്‍ക്കും പുറമേ റേഡിയോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, സിനിമാ തിയേറ്ററുകള്‍ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാകും. വിപുലമായ പ്രചരണത്തിലൂടെ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര, ഡല്‍ഹി, രാജ്യ തലസ്ഥാന മേഖല , മധ്യ പ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വലിയ തോതിലുള്ള വര്‍ദ്ധനവുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

സൈക്കിള്‍ സ്ലോ, ഒറ്റക്കാലില്‍ ഓട്ടം, മുട്ടിപ്പാലം കടക്കല്‍ തുടങ്ങിയ വിനോദപരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സോഷ്യല്‍ മീഡിയ വഴി ComeOutandPlay ഹാഷ് ടാഗില്‍ പോസ്റ്റ് ചെയ്യണം. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala,Monsoon, Tourism,Kerala tourism with the 'Come out and play' campaign to celebrate the monsoon season