Follow KVARTHA on Google news Follow Us!
ad

പത്രവായനക്കിടെ മുഖ്യമന്ത്രിയെ വിമര്‍ശിച്ചയാളുടെ തല സിപിഎം പ്രവര്‍ത്തകന്‍ തല്ലിപ്പൊട്ടിച്ചു

പത്രവായനക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചു സംസാരിച്ച വയോധികന്റെ തല സി.പി.എം. News, Kollam, Kerala, Chief Minister, Injured, Complaint, Hospital, Treatment, Police, Case,
കൊല്ലം: (www.kvartha.com 01/06/2018) പത്രവായനക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചു സംസാരിച്ച വയോധികന്റെ തല സി.പി.എം. പ്രവര്‍ത്തകന്‍ അടിച്ചുപൊട്ടിച്ചതായി പരാതി. അഞ്ചാലുംമൂട് തൃക്കടവൂര്‍ കുരീപ്പുഴ ശ്രീഹരി റിക്കോര്‍ഡിങ് സ്റ്റുഡിയോ ഉടമ ഹരിദാസനെ(65)യാണ് സി.പി.എം. പ്രവര്‍ത്തകനായ സന്തോഷ് (32)കമ്പിവടി കൊണ്ടു തലയ്ക്കടിച്ചു പരുക്കേല്‍പ്പിച്ചത്. ഹരിദാസന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞദിവസം രാവിലെ ആറരയോടെ കുരീപ്പുഴ കീക്കോലി മുക്കിലെ കാത്തിരിപ്പുകേന്ദ്രത്തിലായിരുന്നു സംഭവം. കെവിന്‍ വധക്കേസ് സംബന്ധിച്ച വാര്‍ത്തകള്‍ വായിക്കുകയായിരുന്നു ഹരിദാസനും സുഹൃത്തുക്കളും. വായനക്കിടെ ഹരിദാസന്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ചു. അവിടെയുണ്ടായിരുന്ന സി.പി.എം. പ്രവര്‍ത്തകന്‍ സന്തോഷ് ഇതുകേട്ടു ഹരിദാസിനോടു കയര്‍ത്തു സംസാരിച്ചു.
 News, Kollam, Kerala, Chief Minister, Injured, Complaint, Hospital, Treatment, Police, Case,CPM Volunteer attack Old age man for Criticize CM

സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അപമാനിക്കുകയാണോയെന്നു ചോദിച്ചു ഹരിദാസനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇരുവരും തമ്മില്‍ തര്‍ക്കമായതോടെ മറ്റുള്ളവര്‍ ഇടപെട്ടു രണ്ടുപേരെയും പറഞ്ഞുവിട്ടു. ഒന്‍പതരയോടെ മൊബൈല്‍ ഫോണ്‍ റീ ചാര്‍ജ് ചെയ്യാനായി വീട്ടില്‍ നിന്നിറങ്ങിയ ഹരിദാസനെ മറ്റൊരു യുവാവിനൊപ്പം ബൈക്കില്‍ വന്ന സന്തോഷ് തള്ളിവീഴ്ത്തുകയും കമ്പിവടി കൊണ്ട് അടിച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്തു. ഹരിദാസന്റെ പരാതിയെത്തുടര്‍ന്ന് അഞ്ചാലുംമൂട് പോലീസ് സന്തോഷിനെതിരെ കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kollam, Kerala, Chief Minister, Injured, Complaint, Hospital, Treatment, Police, Case,CPM Volunteer attack Old age man for Criticize CM