Follow KVARTHA on Google news Follow Us!
ad

അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടായിട്ടും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലേറ്റ വന്‍ തോല്‍വിയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുന്നില്‍ പരാതികളുടെ പ്രവാഹം; ജയിക്കാമായിരുന്നിട്ടും ചില നേതാക്കന്മാരുടെ പിടിപ്പുകേട് കൊണ്ട് മാത്രമാണ് തിരിച്ചടി നേരിട്ടതെന്ന് വാദം

അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടായിട്ടും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലേറ്റThiruvananthapuram, News, Politics, Trending, Congress, Criticism, Probe, Kerala,
തിരുവനന്തപുരം: (www.kvartha.com 01.06.2018) അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടായിട്ടും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലേറ്റ വന്‍ തോല്‍വിയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുന്നില്‍ പരാതികളുടെ പ്രവാഹം. തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ കൃത്യവിലോപം നടന്നതായും പരാതിയില്‍ ആരോപിക്കുന്നു.

അതുകൊണ്ടുതന്നെ ജയിക്കാമായിരുന്ന തെരഞ്ഞെടുപ്പില്‍ ചില നേതാക്കന്മാരുടെ പിടിപ്പുകേട് കൊണ്ട് മാത്രമാണ് തിരിച്ചടി നേരിട്ടതെന്നും പാര്‍ട്ടിയുടെ സംഘടനാ സംവിധാനങ്ങള്‍ വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെന്നും ഗ്രൂപ്പ് പോര് വിനയായെന്നും പരാതിയില്‍ പറയുന്നു. അതേസമയം, സി.പി.എം തന്നെ വര്‍ഗീയവാദിയായി ചിത്രീകരിച്ചുവെന്നും തോല്‍വിയെ കുറിച്ച് ആഴത്തിലുള്ള പരിശോധന ആവശ്യമാണെമെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാര്‍ പ്രതികരിച്ചു.

Chengannur defeat: Cong leadership receives complaints galore, Thiruvananthapuram, News, Politics, Trending, Congress, Criticism, Probe, Kerala

കോണ്‍ഗ്രസിന്റെ സംഘടനാ പരമായ ദൗര്‍ബല്യങ്ങള്‍ ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പിനെ ബാധിച്ചുവെന്ന് ഡി.വിജയകുമാര്‍ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. പലബൂത്തുകളിലും കോണ്‍ഗ്രസുകാര്‍ ബൂത്ത് ഏജന്റുമാരായി ഇരുന്നില്ല. താത്പര്യമില്ലാത്തവരെ ബൂത്ത് ഏജന്റുമാരാക്കിയത് എന്തിനാണെന്ന കാര്യം  അന്വേഷിക്കണം. പരാമ്പരാഗത വോട്ടുകള്‍ നഷ്ടമായതിനെക്കുറിച്ചും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെങ്ങന്നൂരില്‍ ജയിപ്പിച്ചാല്‍ പള്ളിത്തര്‍ക്കം ഒത്തുതീര്‍പ്പാക്കി തരാമെന്ന മുഖ്യമന്ത്രിയുടെ വാക്കില്‍ സഭാ നേതൃത്വം വീണുവെന്നും വിജയകുമാര്‍ ആരോപിച്ചു.

അതേസമയം, ചെങ്ങന്നൂര്‍ ഫലത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ വന്‍ അഴിച്ച് പണി നടത്താന്‍ ഒരുങ്ങുകയാണ് കേന്ദ്രനേതൃത്വം. കെ.പി.സി.സി അധ്യക്ഷന്‍, യു.ഡി.എഫ് കണ്‍വീനര്‍ തുടങ്ങിയ സ്ഥാനങ്ങളിലാണ് മാറ്റത്തിന് സാധ്യത. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തില്‍ പോലും പാര്‍ട്ടിക്ക് മുന്നേറ്റമുണ്ടാക്കാന്‍ കഴിയാത്തത് അന്വേഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പല നേതാക്കളും പാര്‍ട്ടിക്കെതിരെ പരസ്യമായി രംഗത്ത് വരാനുള്ള സാധ്യതയുള്ളതിനാല്‍ ഇത് കൂടുതല്‍ ക്ഷീണമുണ്ടാക്കുമെന്നാണ് നേതൃത്വത്തിന്റെ പൊതുവെയുള്ള വിലയിരുത്തല്‍. അതിനാല്‍ തന്നെ എത്രയും വേഗം പാര്‍ട്ടിയില്‍ അഴിച്ച് പണി നടത്തിയേക്കുമെന്നാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chengannur defeat: Cong leadership receives complaints galore, Thiruvananthapuram, News, Politics, Trending, Congress, Criticism, Probe, Kerala.