Follow KVARTHA on Google news Follow Us!
ad

കേരള ബിജെപി നേതൃത്വത്തിന് കൂട്ടപ്പിരിച്ചുവിടല്‍ ഭീഷണി; നാഥനില്ലാതെ അണികള്‍

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു പിന്നാലെ ബിജെപി കേരളഘടകംThiruvananthapuram, News, Politics, By-election, Trending, BJP, Criticism, RSS, Kerala,
തിരുവനന്തപുരം: (www.kvartha.com 01.06.2018) ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു പിന്നാലെ ബിജെപി കേരളഘടകം കൂട്ടപ്പിരിച്ചുവിടല്‍ ഭീഷണിയില്‍. സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ അപ്രതീക്ഷിതമായി മിസോറാം ഗവര്‍ണറായി നാടുകടത്തിയ ബിജെപി കേന്ദ്ര നേതൃത്വം പകരം അധ്യക്ഷനെ വയ്ക്കാതിരുന്നതും മറ്റു ഭാരവാഹികളിലാര്‍ക്കും ചുമതല നല്‍കാതിരുന്നതും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കാനായിരുന്നത്രേ.

തെരഞ്ഞെടുപ്പ് ഫലം മോശമായതോടെ ഇനി നിലവിലെ സംസ്ഥാനഘടകത്തെ ഇതേവിധം വച്ചുകൊണ്ടിരുന്നിട്ടു കാര്യമില്ല എന്ന നിലപാടിലേക്ക് അമിത് ഷാ മാറുന്നു എന്നാണ് സൂചന. ഇക്കാര്യത്തില്‍ എന്തു സംഭവിക്കുമെന്ന ഉത്കണ്ഠയോടെയാണ് കേരളനേതാക്കള്‍ ദിവസങ്ങള്‍ നീക്കുന്നത്. ഈ സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ചിലരെ മാത്രം ഉള്‍പ്പെടുത്തി ആര്‍എസ്എസിന് കൂടുതല്‍ താല്‍പര്യമുള്ളവരെക്കൂടി ബിജെപി നേതൃനിരയിലേക്ക് കൊണ്ടുവരാനാണ് ആലോചന എന്ന് അറിയുന്നു.

Amith Shah to suspend entire BJP unit of Kerala?, Thiruvananthapuram, News, Politics, By-election, Trending, BJP, Criticism, RSS, Kerala

സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍, എം ടി രമേശ് എന്നിവരുടെ പേരുകള്‍ സജീവമായി പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും രണ്ടു പേരും രണ്ട് ഗ്രൂപ്പുകളെയാണ് പ്രതിനിധീകരിക്കുന്നത്. സുരേന്ദ്രന്‍ വന്നാല്‍ പി കെ കൃഷ്ണദാസ് വിഭാഗവും രമേശ് വന്നാല്‍ വി മുരളീധരന്‍ പക്ഷവും അംഗീകരിക്കില്ല എന്നതാണ് സ്ഥിതി. ആര്‍എസ്എസ് പ്രചാരകരും കേരളത്തിനു പുറത്ത് പ്രവര്‍ത്തിക്കുന്നവരുമായ എ ജയകുമാര്‍, ജെ നന്ദകുമാര്‍, അരവിന്ദന്‍ മേനോന്‍ എന്നിവരുടെ പേരുകള്‍ വന്നെങ്കിലും അവരാരും ബിജെപിയുടെ കേരള നേതൃത്വം ഏറ്റെടുക്കാന്‍ താല്‍പര്യം കാണിക്കുന്നില്ല എന്നാണ് സൂചന.

നിലവിലെ നേതൃത്വത്തെ അഴിച്ചുപണിതാല്‍ മാത്രമേ അവരിലാരും പ്രസിഡന്റാകാന്‍ തയ്യാറാവുകയുള്ളു. അതിനിടെ മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്റെ പേരും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. അക്കാര്യത്തില്‍ സ്ഥിരീകരണമില്ല.

ചെങ്ങന്നൂരില്‍ 2016ലേക്കാള്‍ 7400 വോട്ടുകള്‍ക്ക് പി എസ് ശ്രീധരന്‍ പിള്ള തോറ്റതോടെ സംസ്ഥാന ഘടകത്തിലെ പോര് രൂക്ഷമായേക്കും എന്ന സൂചനകള്‍ക്കിടെയാണ് അവരെ ഒന്നടങ്കം മാറ്റാനുള്ള നീക്കത്തിന്റെ ഭീഷണി തലയ്ക്കു മുകളിലെത്തിയത്. ചെങ്ങന്നൂരിലെ തോല്‍വിയേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയാണ് പ്രകടമായത്.

Keywords: Amith Shah to suspend entire BJP unit of Kerala?, Thiruvananthapuram, News, Politics, By-election, Trending, BJP, Criticism, RSS, Kerala.