Follow KVARTHA on Google news Follow Us!
ad

കെവിനെ തട്ടിക്കൊണ്ടുപോയി കൊന്നതില്‍ പോലീസിന് കിട്ടാന്‍ പോകുന്നത് വലിയ പണി

കേരളത്തെ ഞെട്ടിച്ച് ദുരഭിമാനക്കൊല. അതില്‍ മുഖ്യമന്ത്രിയുടെ കോട്ടയം Thiruvananthapuram, Kerala, News, Police, Kidnap, Murder, Crime, Criminal Case, Marriage, Complaint, Kevin murder: government to take strong action against police.
തിരുവനന്തപുരം: (www.kvartha.com 28.05.2018) കേരളത്തെ ഞെട്ടിച്ച് ദുരഭിമാനക്കൊല. അതില്‍ മുഖ്യമന്ത്രിയുടെ കോട്ടയം സന്ദര്‍ശനത്തെ വലിച്ചിഴയ്ക്കാന്‍ ശ്രമം. കോട്ടയം മാന്നാനം സ്വദേശി കെവിനെ ( 23) ഭാര്യ നീനുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നു സംശയിക്കുന്ന സംഭവത്തില്‍ കേരള പോലീസ് വീണ്ടും പ്രതിക്കൂട്ടില്‍.

നിര്‍ണായകമായ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ പോളിംഗ് ദിവസം തന്നെ ഇത്തരമൊരു സംഭവം ഉണ്ടായത് തെരഞ്ഞെടുപ്പു വിജയസാധ്യതകളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ഇടതുമുന്നണി കേന്ദ്രങ്ങള്‍. ടി വി ചാനലുകളില്‍ കെവിന്റെ മരണത്തേക്കുറിച്ചുള്ള വാര്‍ത്തകള്‍ ബ്രേക്കിംഗ് ന്യൂസ് ആയി വന്നുകൊണ്ടിരിക്കുന്നത് സര്‍ക്കാരിനെ ഞെട്ടിച്ചിരിക്കുകയാണ്. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഗാന്ധിനഗര്‍ എസ്‌ഐ ഷിബുവിനെതിരേ അടിയന്തര നടപടിയുണ്ടാകും എന്നാണ് വിവരം.

 Thiruvananthapuram, Kerala, News, Police, Kidnap, Murder, Crime, Criminal Case, Marriage, Complaint, Kevin murder: government to take strong action against police.

പ്രണയ വിവാഹിതരായ ദമ്പതികളിലെ വരന്‍ കെവിനെ വധുവിന്റെ സഹോദരനുള്‍പ്പെടെയുള്ളവര്‍ ഞായറാഴ്ച പുലര്‍ച്ചെ തട്ടിക്കൊണ്ടുപോവുകയാണുണ്ടായത്. ദരിദ്ര കുടുംബാംഗമായ കെവിന്‍ ഇലക്ട്രീഷ്യനായിരുന്നു. സമ്പന്ന കുടുംബാഗമാണ് ഭാര്യ നീനു. നേരത്തേ ഇവരുടെ പ്രണയം തകര്‍ക്കാന്‍ നീനുവിന്റെ ബന്ധുക്കള്‍ ശ്രമിച്ചപ്പോള്‍ അതിന് പോലീസ് കൂട്ടുനിന്നതായി ആരോപണമുണ്ട്. തനിക്ക് കെവിനൊപ്പം പോകാനാണ് ഇഷ്ടമെന്ന് നീനു പറഞ്ഞെങ്കിലും മാതാപിതാക്കളോട് നീനുവിനെ കൊണ്ടുപൊയ്‌ക്കൊള്ളാന്‍ എസ്‌ഐ ആക്രോശിച്ചതായി പുറത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടി എതിര്‍ത്തിട്ടും വലിച്ചിഴച്ച് കൊണ്ടുപോകാനാണ് ശ്രമിച്ചത്. നാട്ടുകാര്‍ തടഞ്ഞപ്പോഴാണ് അവര്‍ പിന്‍ മാറിയത്.

പിന്നീട് കെവിനും നീനുവും വിവാഹം രജിസ്റ്റര്‍ ചെയ്തു. ഇതിനു പിന്നാലെ നീനുവിനെ വനിതാ ഹോസ്റ്റലിലേക്ക് മാറ്റുകയും ചെയ്തു. നീനുവിനെത്തേടി രാത്രി വൈകി മൂന്നു കാറുകളിലായി കെവിന്റെ വീട്ടിലെത്തിയ സഹോദരനുള്‍പ്പെടുന്ന സംഘം നീനുവിനെ കാണാതെ വന്നപ്പോള്‍ കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടു പോവുകയായിരുന്നു. രാവിലെ തന്നെ നീനു ഗാന്ധിനഗര്‍ പോലീസിലെത്തി പരാതി നല്‍കിയെങ്കിലും പോലീസ് കാര്യമായെടുത്തില്ല. കെവിന്റെ പിതാവും ബന്ധുക്കളും പരാതി കൊടുത്തപ്പോഴും കേസെടുക്കാന്‍ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ തിരക്കുണ്ട് എന്നാണ് എസ്‌ഐ ഷിബു പറഞ്ഞതെന്നാണ് പുറത്തുവന്നത്. പകല്‍ മുഴുവന്‍ നീനു കരഞ്ഞുകൊണ്ട് സ്‌റ്റേഷനില്‍ കഴിഞ്ഞെങ്കിലും ഫലമുണ്ടായില്ല.

വൈകിട്ടോടെ തട്ടിക്കൊണ്ടുപോയവര്‍ അനീഷിനെ വിട്ടയച്ചു. ഷിബു കാറില്‍ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടു എന്ന് ഗൂണ്ടാസംഘം പറഞ്ഞതായാണ് അനീഷ് പറഞ്ഞത്. അപ്പോഴും നീനുവിന്റെ സഹോദരന്റെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുക മാത്രമാണ് എസ്‌ഐ ചെയ്തത്. എസ്‌ഐക്കും പോലീസുകാര്‍ക്കും തങ്ങള്‍ പണം കൊടുത്തിട്ടുണ്ടെന്നും അവര്‍ തങ്ങള്‍ക്കെതിരേ ഒന്നും ചെയ്യില്ലെന്നും നീനുവിന്റെ ബന്ധു പറഞ്ഞതായി ചാനല്‍ ചര്‍ച്ചയില്‍ കെവിന്റെ ബന്ധു ആരോപിക്കുകയും ചെയ്തു. എസ്‌ഐ ഉള്‍പ്പെടെ ഒരുസംഘം പോലീസുകാര്‍ക്കെതിരേ നടപടി വരുന്നുവെന്നാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Police, Kidnap, Murder, Crime, Criminal Case, Marriage, Complaint, Kevin murder: government to take strong action against police.