Follow KVARTHA on Google news Follow Us!
ad

നികുതി കുടിശിക, മൊബൈല്‍ കമ്പനികളുടെ ടവറുകള്‍ സീല്‍ ചെയ്തു

വര്‍ഷങ്ങളായി നികുതി അടയ്ക്കാതിരുന്ന സ്വകാര്യ മൊബൈല്‍ ടവറുകള്‍ പഞ്ചായത്ത് ജപ്തി ചെയ്തു. News, Kerala,Mobile tower,
രാജകുമാരി:(www.kvartha.com 30/03/2018) വര്‍ഷങ്ങളായി നികുതി അടയ്ക്കാതിരുന്ന സ്വകാര്യ മൊബൈല്‍ ടവറുകള്‍ പഞ്ചായത്ത് ജപ്തി ചെയ്തു. അഞ്ചുവര്‍ഷമായുള്ള മൊബൈല്‍ കമ്പനികളുടെ കുടിശിക തിരിച്ചു പിടിക്കാനാണു പഞ്ചായത്ത് നിയമ നടപടി ആരംഭിച്ചത്. രാജാക്കാട് പഞ്ചായത്തില്‍ നികുതിക്കുടിശിക വരുത്തിയിരിക്കുന്ന ലക്ഷക്കണക്കിനു രൂപ തിരിച്ചു പിടിക്കാന്‍ വേണ്ടിയാണു പഞ്ചായത്ത് ശക്തമായ നിയമ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

പഞ്ചായത്തിന്റെ പരിധിയില്‍ ആറു മൊബൈല്‍ ടവറുകളാണുള്ളത്. 2013-14 സാമ്പത്തിക വര്‍ഷം മുതല്‍ ഇവര്‍ നികുതി അടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയിരുന്നു. നിരവധി തവണ നോട്ടീസ് അയച്ചെങ്കിലും കുടിശിക തീര്‍ക്കുന്നതിന് ഇവര്‍ തയാറായതുമില്ല. പതിനൊന്നുലക്ഷത്തോളം രൂപയാണ് കുടിശികയിനത്തില്‍ മൊബൈല്‍ കമ്പനികള്‍ പഞ്ചായത്തിനു നല്‍കാനുള്ളത്. ഈ സാഹചര്യത്തിലാണു നടപടിയെടുത്തത്. മുന്‍കൂട്ടി നോട്ടീസ് നല്‍കിയിട്ടും കുടിശിക തീര്‍ക്കാത്ത മൊബൈല്‍ ടവറുകള്‍ പഞ്ചായത്ത് ജപ്തി നടപടികള്‍ സ്വീകരിച്ചു സീല്‍ ചെയ്തു. ഇതോടെ ചില കമ്പനികള്‍ പണമടയ്ക്കുന്നതിനു തയാറായി എത്തുകയും ചെയ്തു.

News, Kerala,Mobile tower, Tax not paid, mobile tower attached

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala,Mobile tower, Tax not paid, mobile tower attached