Follow KVARTHA on Google news Follow Us!
ad

ചക്ക മാത്രമല്ല കനകക്കുന്നില്‍ കപ്പയും ഹിറ്റാണ് : ദേശീയ കപ്പ മഹോത്സവത്തിന് കനകക്കുന്നില്‍ തിരി തെളിഞ്ഞു: അതിഥിയായി മന്ത്രി എം എം മണിയും

ജൈവകര്‍ഷകരും കാര്‍ഷിക സംഘങ്ങളും ഒരുക്കുന്ന കപ്പ മഹോത്സവത്തിനുംThiruvananthapuram, News, Trending, Researchers, Farmers, Visit, Minister, Kerala,
തിരുവനന്തപുരം: (www.kvartha.com 30.03.2018) ജൈവകര്‍ഷകരും കാര്‍ഷിക സംഘങ്ങളും ഒരുക്കുന്ന കപ്പ മഹോത്സവത്തിനും കാര്‍ഷിക മേളക്കും കനകക്കുന്ന് സൂര്യകാന്തി ഗ്രൗണ്ടില്‍ തുടക്കമായി .കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച മേളയില്‍ വൈദ്യുതി മന്ത്രി എം എം മണി അതിഥിയായി എത്തി. മേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്ന പ്രദര്‍ശനവും അദ്ദേഹം സന്ദര്‍ശിച്ചു.

കപ്പ മഹോത്സവത്തിന്റെ ഭാഗമായി കപ്പ വിഭവങ്ങളുടെ വലിയ ശേഖരം തന്നെയാണ് രുചി പ്രേമികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കപ്പ ഊണ്, നൂറ്റൊന്നു തരം കപ്പ കറികള്‍, കപ്പ ബിരിയാണി, കപ്പ സൂപ്പ് ഹല്‍വ മുതല്‍ രുചി വൈവിധ്യങ്ങള്‍ കൊണ്ട് സമൃദ്ധമാണ് മേള. ഇവയോടൊപ്പം ആന മറവന്‍, കൊട്ടാരക്കര ഉമ്മന്‍ , സുന്ദരി വെള്ള, മുട്ടക്കപ്പ തുടങ്ങിയ കപ്പ ഇനങ്ങളും മേളയിലുണ്ട് .

Tapioca also a hit, Thiruvananthapuram, News, Trending, Researchers, Farmers, Visit, Minister, Kerala.

കാര്‍ഷികമേളയില്‍ ജൈവകര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന തേന്‍, കായ്കറി കറികള്‍ , ആലങ്കാര മത്സ്യങ്ങള്‍, പുഷ്പ പ്രദര്‍ശനം എന്നിവ ആരംഭിച്ചിട്ടുണ്ട്. എപ്രില്‍ നാലുവരെ രാവിലെ 11 മണി മുതല്‍ രാത്രി ഒമ്പതു മണി വരെയാണ് കപ്പ മഹോത്സവും പ്രദര്‍ശനം നടക്കുന്നത്.

Keywords: Tapioca also a hit, Thiruvananthapuram, News, Trending, Researchers, Farmers, Visit, Minister, Kerala.