Follow KVARTHA on Google news Follow Us!
ad

നെഹ് റു കോളജ് പ്രിന്‍സിപ്പാളിന് 'ആദരാഞ്ജലികള്‍' അര്‍പിച്ച് പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ പ്രവര്‍ത്തകരെ കൈയ്യൊഴിഞ്ഞ് എസ് എഫ് ഐ നേതൃത്വം; വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു, ക്യാമ്പസിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം എസ് എഫ് ഐ എന്ന് തുറന്നടിച്ച് പ്രിന്‍സിപ്പാള്‍

പടന്നക്കാട് നെഹ് റു കോളജ് പ്രിന്‍സിപ്പാള്‍ ഡോ. പുഷ്പജയ്ക്ക് കോളജില്‍ നല്‍കിയ യാത്രയയപ്പ് kanhangad, News, SFI, Principal, Trending, Complaint, Police, Kerala,
കാഞ്ഞങ്ങാട്: (www.kvartha.com 30.03.2018) പടന്നക്കാട് നെഹ് റു കോളജ് പ്രിന്‍സിപ്പാള്‍ ഡോ. പുഷ്പജയ്ക്ക് കോളജില്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങിനിടെ ആദരാഞ്ജലികള്‍ അര്‍പിച്ച് പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകരെ ജില്ലാ നേതൃത്വം കൈയ്യൊഴിഞ്ഞു. എസ് എഫ് ഐക്ക് ഈ സംഭവത്തില്‍ ഒരു ബന്ധവുമില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.

കഴിഞ്ഞദിവസമാണ് യാത്രയയപ്പ് ചടങ്ങിനിടെ പോസ്റ്റര്‍ പതിക്കുകയും പടക്കം പൊട്ടിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്ത സംഭവം നടന്നത്. വിദ്യാര്‍ത്ഥി മനസില്‍ മരിച്ച പ്രിന്‍സിപ്പാളിന് ആദരാഞ്ജലികള്‍, ദുരന്തം ഒഴിയുന്നു, ക്യാമ്പസ് സ്വതന്ത്ര്യമാകുന്നു, നെഹ് റുവിന് ശാപമോക്ഷം എന്നീ വാക്കുകളാണ് പോസ്റ്ററില്‍ എഴുതിയിരുന്നത്.

SFI students 'celebrate' retirement of principal, Kanhangad, News, SFI, Principal, Trending, Complaint, Police, Kerala

ക്യാമ്പസിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം എസ് എഫ് ഐ ആണെന്ന് തുറന്നടിച്ചുകൊണ്ട് ഇതിനിടയില്‍ ഡോ. പുഷ്പജ രംഗത്ത് വരികയും സംഭവത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ അപലപിക്കുകയും ചെയ്തതോടെ വിഷയം സംസ്ഥാനതലത്തില്‍ തന്നെ ചര്‍ച്ചയായിരിക്കയാണ്.

SFI students 'celebrate' retirement of principal, Kanhangad, News, SFI, Principal, Trending, Complaint, Police, Kerala


പ്രിന്‍സിപ്പാളായി ചുമതല ഏറ്റെടുത്തതു മുതല്‍ പല വിഷയങ്ങളുമായി ബന്ധപ്പെട്ടും എസ് എഫ് ഐ കോളജ് യൂണിറ്റുമായി കടുത്ത അഭിപ്രായഭിന്നതയാണ് നിലനിന്നത്. എസ് എഫ് ഐയുടെ ഏരിയ സമ്മേളനം നടത്താന്‍ കോളജ് ഓഡിറ്റോറിയം വിട്ടുകൊടുക്കാതിരുന്നതിനെ തുടര്‍ന്ന് കോളജിന്റെ പൂട്ടുതകര്‍ത്ത് സമ്മേളനം നടത്തിയ സംഭവവും പ്രശ്‌നം രൂക്ഷമാക്കിയിരുന്നു. ഇതിനിടയില്‍ പ്രിന്‍സിപ്പാളിനെ വിദ്യാര്‍ത്ഥികള്‍ പൂട്ടിയിട്ട സംഭവവും ഉണ്ടായിരുന്നു. ഈ സംഭവങ്ങളിലൊന്നും പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും ഇതാണ് വിരമിക്കല്‍ ചടങ്ങിനിടയിലും പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചതെന്ന് ആരോപണമുണ്ട്.

SFI students 'celebrate' retirement of principal, Kanhangad, News, SFI, Principal, Trending, Complaint, Police, Kerala

ഡോ. പുഷ്പജയും നെഹ് റു കോളജില്‍ തന്നെയാണ് പഠിച്ചത്. ഈ അവസരത്തില്‍ ഇവര്‍ എസ് എഫ് ഐ പ്രവര്‍ത്തകയായിരുന്നു. അധ്യാപകവൃത്തിയിലേക്ക് പ്രവേശിച്ചതോടെ യു ഡി എഫിന്റെ അധ്യാപക സംഘടനയായ കേരള പ്രൈവറ്റ് ടീച്ചേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവും കാസര്‍കോട് ജില്ലാ പ്രസിഡന്റുമായിരുന്നു. 2016ല്‍ പ്രിന്‍സിപ്പാളായി ചുമതലയേറ്റ ഡോ. പുഷ്പജ 33 വര്‍ഷത്തെ സര്‍വീസിനു ശേഷമാണ് മെയ് 31ന് സര്‍വീസില്‍ നിന്നും വിരമിക്കുന്നത്. കോളജിലെ മര്‌റ് ഏതാനും അധ്യാപകര്‍ മാര്‍ച്ച് 31ന് വിരമിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ പ്രിന്‍സിപ്പാളിന്റെ യാത്രയയപ്പ് ചടങ്ങും നടത്തുകയായിരുന്നു.

ഡോ. പുഷ്പജയ്ക്ക് നേരെ നടന്നത് എസ് എഫ് ഐയുടെ ഫാസിസ്റ്റ് നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഗുരുനിന്ദ നടത്തുന്ന വിദ്യാര്‍ത്ഥികളെ തെറ്റുതിരുത്തി നേരായ മാര്‍ഗത്തില്‍ നയിക്കാന്‍ സി പി എമ്മിന്റെ പ്രമുഖ നേതാക്കള്‍ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അധ്യാപികയുമായി ചെന്നിത്തല ഫോണില്‍ ബന്ധപ്പെട്ട് സംസാരിക്കുകയും ചെയ്തിരുന്നു. റീത്ത് വെച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

Keywords: SFI students 'celebrate' retirement of principal, Kanhangad, News, SFI, Principal, Trending, Complaint, Police, Kerala.