Follow KVARTHA on Google news Follow Us!
ad

കോളജ് വനിതാ പ്രിന്‍സിപ്പാളിനെതിരെ എസ് എഫ് ഐ നടത്തിയ വ്യക്തിഹത്യ നിന്ദ്യം: രമേശ് ചെന്നിത്തല

കാസര്‍കോട് കാഞ്ഞങ്ങാട് നെഹ്‌റുകോളജിലെ പ്രിന്‍സിപ്പല്‍ ആയിരുന്നThiruvananthapuram, Politics, News, Criticism, SFI, Controversy, Principal, Complaint, Kerala,
തിരുവനന്തപുരം: (www.kvartha.com 30.03.2018) കാസര്‍കോട് കാഞ്ഞങ്ങാട് നെഹ്‌റുകോളജിലെ പ്രിന്‍സിപ്പല്‍ ആയിരുന്ന പി വി പുഷ്പജയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചും വിരമിച്ച ദിവസം പടക്കം പൊട്ടിച്ചും അപമാനിച്ച എസ്. എഫ്. ഐ പ്രവര്‍ത്തകരുടെ പെരുമാറ്റം അങ്ങേയറ്റം നിന്ദ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വനിതാ പ്രിന്‍സിപ്പല്‍മാര്‍ക്കെതിരായി എസ് എഫ് ഐ തുടരുന്ന വ്യക്തിഹത്യയുടെ ഏറ്റവും ഒടുവിലെ ഇരയാണ് പ്രൊഫ. പുഷ്പജ.

എറണാകുളം മഹാരാജാസില്‍ കസേര കത്തിച്ചും പാലക്കാട് വിക്ടോറിയ കോളജില്‍ കുഴിമാടം ഒരുക്കുകയും ചെയ്തപ്പോള്‍ ഇന്‍സ്റ്റലേഷന്‍ ആണെന്ന് പറഞ്ഞു ന്യായീകരിക്കുകയാണ് മുതിര്‍ന്ന നേതാക്കള്‍ ചെയ്തതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

നെഹ്‌റു കോളജിന്റെ പ്രവൃത്തി സമയത്ത് കോണ്‍ഫറന്‍സ് ഹാളിന്റെ പൂട്ട് തകര്‍ത്ത് ബലമായി എസ് എഫ് ഐ ഏരിയാസമ്മേളനം നടത്തിയതിനെതിരെ ഹോസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ പ്രൊഫ. പുഷ്പജ പരാതി നല്‍കിയെങ്കിലും പോലീസ് നടപടിയെടുത്തിരുന്നില്ല. മദ്യപിച്ചു എത്തിയവരെയും പെണ്‍കുട്ടികളെ ആക്രമിച്ചവര്‍ക്കെതിരെയും പ്രിന്‍സിപ്പല്‍ ആയിരുന്ന കാലത്ത് പ്രൊഫ. പുഷ്പജ നടപടി എടുത്തിരുന്നു. തുടര്‍ച്ചയായി ക്ലാസില്‍ എത്താതിരുന്ന ചില എസ് എഫ് ഐ നേതാക്കള്‍ക്ക് അനധികൃതമായി ഹാജര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസം കോളജില്‍ പൂട്ടിയിട്ടതായി പ്രൊഫ.പുഷ്പജ സംഭവം അറിഞ്ഞു ഫോണില്‍ വിളിച്ച പ്രതിപക്ഷ നേതാവിനോട് പറഞ്ഞു.

അധ്യാപകരെ വ്യക്തിഹത്യ ചെയ്യുന്നതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു. ഇത്തരം ഗിരുനിന്ദ നടത്തുന്ന വിദ്യാര്‍ത്ഥി നേതാക്കളെ തെറ്റ് തിരുത്തി ശരിയായ മാര്‍ഗത്തില്‍ നയിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തയാറാകണം. ഇഷ്ടമല്ലാത്ത അധ്യാപകരെ ക്രൂശിക്കുന്ന ഫാസിസം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ramesh on Attack against Lady Principal, Thiruvananthapuram, Politics, News, Criticism, SFI, Controversy, Principal, Complaint, Kerala.