Follow KVARTHA on Google news Follow Us!
ad

പരിയാരം മെഡിക്കല്‍ കോളേജ് ഡിപ്പാര്‍ട്ട്മെന്റ് മേധാവിക്കെതിരെ പീഡനത്തിന് കേസെടുത്തു

പരിയാരം മെഡിക്കല്‍ കോളേജിലെ ഡിപ്പാര്‍ട്ട്മെന്റ് മേധാവിക്കെതിതിരെ കീഴുദ്യോഗസ്ഥയുടെ പരാതിയില്‍ News, pariyaram, Medical College, Kannur, Kerala, Molestation, Case, Police, Complaint,
പരിയാരം:(www.kvartha.com 30/03/2018) പരിയാരം മെഡിക്കല്‍ കോളേജിലെ ഡിപ്പാര്‍ട്ട്മെന്റ് മേധാവിക്കെതിതിരെ കീഴുദ്യോഗസ്ഥയുടെ പരാതിയില്‍ പീഡനക്കേസ്. മെഡിക്കല്‍ കോളേജ് മൈക്രോ ബയോളജി വിദാഗം എച്ച്ഒഡിയായ സീനിയര്‍ പ്രൊഫസര്‍ക്കെതിരെ അസിസ്റ്റന്റ് പ്രൊഫസറായ 38കാരി നല്‍കിയ പരാതിയിലാണ് കേസ്.

ഡിപ്പാര്‍ട്ട്മെന്റ് മേധാവിയായ ഇദ്ദേഹത്തില്‍ നിന്നുള്ള മാനസിക പീഡനങ്ങളും മാനഹാനി വരുത്തുന്ന മറ്റു പെരുമാറ്റങ്ങള്‍കൊണ്ടും പൊറുതി മുട്ടിയപ്പോഴാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. 2008 മുതല്‍ 2012 വരെയുള്ള കാലയളവിലാണ് പരാതിക്കാസ്പദമായ സംഭവങ്ങളെന്നും ജോലിയില്‍നിന്നും ഒഴിവാക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് സഹിക്കുകയായിരുന്നെന്നുമാണ് പരാതി. കണ്ണൂര്‍ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം പരിയാരം പോലീസ് ഡിപ്പാര്‍ട്ട്മെന്റ് മേധാവിക്കെതിരെ കേസെടുത്തു.
News, pariyaram, Medical College, Kannur, Kerala, Molestation, Case, Police, Complaint, Molestation case lodged against  Pariyaram Medical College Department head

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, pariyaram, Medical College, Kannur, Kerala, Molestation, Case, Police, Complaint, Molestation case lodged against  Pariyaram Medical College Department head