Follow KVARTHA on Google news Follow Us!
ad

ചാണക്യ തന്ത്രവുമായി അമിത് ഷാ കര്‍ണാടകയില്‍ തമ്പടിച്ചു; ലക്ഷ്യം സിദ്ധരാമയ്യയുടെ തട്ടകം, പ്രചരണം കടുത്തു

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചാണക്യ തന്ത്രവുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ Bangalore, News, Politics, Trending, Karnataka, Rahul Gandhi, Congress, BJP, National,
ബംഗളൂരു: (www.kvartha.com 30.03.2018) തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചാണക്യ തന്ത്രവുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കര്‍ണാടകയില്‍ തമ്പടിച്ചു. ലക്ഷ്യം സിദ്ധരാമയ്യയുടെ തട്ടകം. ഏതുവിധേനയും ഭരണം കൈപിടിയിലാക്കാന്‍ കടുത്ത പ്രചരണമാണ് നടക്കുന്നത്.

പഴയ മൈസൂരു രാജവംശത്തിന്റെ ഭാഗമായ മേഖലയിലൂടെയാണ് അമിത് ഷാ വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് പ്രചരണം നയിക്കുന്നത്. മാര്‍ച്ച് 30, 31 തീയതികളിലായി നടക്കുന്ന പ്രചരണ പരിപാടികളില്‍ മൈസൂരു, ചമരജനഗര, മാണ്ഡ്യ, രാമനഗര ജില്ലകളില്‍ അമിത് ഷാ സന്ദര്‍ശനം നടത്തും.

Karnataka Election LIVE Updates: BJP Chief Amit Shah Arrives at Mysore Palace, Bangalore, News, Politics, Trending, Karnataka, Rahul Gandhi, Congress, BJP, National

2013ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ ഒറ്റ സീറ്റില്‍ പോലും വിജയിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചിട്ടില്ല. കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തട്ടകം കൂടിയാണ് മൈസൂരു. കൂടാതെ ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമിക്കും ശക്തമായ സ്വാധീനം മേഖലയിലുണ്ട്. അതിനാല്‍ തന്നെ ഇവിടുത്തെ വിജയം ഭരണത്തില്‍ നിര്‍ണായക സ്വാധീനമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

Karnataka Election LIVE Updates: BJP Chief Amit Shah Arrives at Mysore Palace, Bangalore, News, Politics, Trending, Karnataka, Rahul Gandhi, Congress, BJP, National

പ്രചരണത്തിന്റെ ഭാഗമായി മൈസൂരു രാജ കുടുംബാംഗങ്ങള്‍, ലിംഗായത്ത് വിഭാഗക്കാര്‍, ദളിത് നേതാക്കള്‍ എന്നിവരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും. ഇവരുടെ പിന്തുണ ലഭിച്ചാല്‍ വിജയിക്കാനാവുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.

Karnataka Election LIVE Updates: BJP Chief Amit Shah Arrives at Mysore Palace, Bangalore, News, Politics, Trending, Karnataka, Rahul Gandhi, Congress, BJP, National

നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഈ മേഖലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഏപ്രില്‍ രണ്ട് വരെ മൈസൂരു ജില്ലയില്‍ പ്രചരണം നടത്തുന്നുണ്ട്. മൈസൂരു ജില്ലയിലെ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്നും മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം സിദ്ധരാമയ്യ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അമിത് ഷായുടെ സന്ദര്‍ശനത്തെ ഏറെ ഗൗരവത്തോടെയാണ് കോണ്‍ഗ്രസ് കാണുന്നത്.

Karnataka Election LIVE Updates: BJP Chief Amit Shah Arrives at Mysore Palace, Bangalore, News, Politics, Trending, Karnataka, Rahul Gandhi, Congress, BJP, National

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Karnataka Election LIVE Updates: BJP Chief Amit Shah Arrives at Mysore Palace, Bangalore, News, Politics, Trending, Karnataka, Rahul Gandhi, Congress, BJP, National.