Follow KVARTHA on Google news Follow Us!
ad

അബുദാബിയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനാപകടത്തില്‍ ഇന്ത്യക്കാരന്‍ മരിച്ച സംഭവത്തില്‍ ഏഷ്യന്‍ പൗരന്‍ പിടിയില്‍; പിടിയിലായത് നാടുവിടാനായി വിമാനത്തില്‍ കയറി പുറപ്പെടാന്‍ തയ്യാറെടുക്കുന്നതിനിടെ

ദുബൈയിലേക്കുള്ള അല്‍ മഫ്രാഖ് പാലത്തിനു സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ Abu Dhabi, News, Accidental Death, Treatment, Police, Probe, Airport, Flight, Gulf, World,
അബുദാബി: (www.kvartha.com 01.03.2018) ദുബൈയിലേക്കുള്ള അല്‍ മഫ്രാഖ് പാലത്തിനു സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനാപകടത്തില്‍ ഇന്ത്യക്കാരന്‍ മരിച്ച സംഭവത്തില്‍ ഏഷ്യന്‍ പൗരന്‍ പിടിയില്‍. പിടിയിലായത് അപകടം നടന്നശേഷം വാഹനം ഉപേക്ഷിച്ച് നാടുവിടാനായി വിമാനത്തില്‍ കയറിയപ്പോള്‍. വിമാനം യുഎഇയില്‍ നിന്നും പുറപ്പെടുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പാണ് അബുദാബി പോലീസ് ഇയാളെ പിടികൂടിയത്.

അപകടം ഉണ്ടായപ്പോള്‍ തന്നെ ഏഷ്യക്കാരന്‍ രാജ്യം വിട്ടുപോകുന്നതിനായി വിമാനത്താവളത്തില്‍ എത്തുകയും ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം മനസിലാക്കി വിമാനം പുറപ്പെടുന്നതിന് 30 മിനിറ്റ് മുന്‍പ് തന്നെ അബുദാബി പോലീസ് എത്തി ഇയാളെ പിടികൂടുകയായിരുന്നുവെന്ന് അല്‍ ബയാന്‍ റിപ്പോര്‍ട്ട് ചെയ്തു.

Hit-and-run driver held 30 minutes before plane leaves UAE, Abu Dhabi, News, Accidental Death, Treatment, Police, Probe, Airport, Flight, Gulf, World

വാഹനാപകടത്തില്‍ ഒരാള്‍ ഗുരുതരമായി പരിക്കേറ്റതായുള്ള വിവരം തിങ്കളാഴ്ചയാണ് തങ്ങളെ അറിയിച്ചതെന്ന് അബുദാബി പോലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അലി ഖല്‍ഫാന്‍ അല്‍ ദഹേരി പറഞ്ഞു. അപ്പോള്‍ തന്നെ പോലീസ് സംഘം അങ്ങോട്ട് തിരിച്ചു. എന്നാല്‍, അവിടെ വാഹനം മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. ഡ്രൈവര്‍ സംഭവസ്ഥലത്ത് ഇല്ലായിരുന്നു.

പരിക്കേറ്റ ഇന്ത്യക്കാരന് സംഭവ സ്ഥലത്തുവെച്ചുതന്നെ ആവശ്യമായ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു. അന്വേഷണത്തില്‍ മരിച്ച ഇന്ത്യന്‍ പൗരന്‍ അശ്രദ്ധമായി റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചതാണ് അപകടകാരണമെന്ന് വ്യക്തമായി. റോഡ് മുറിച്ചുകടക്കാന്‍ അനുവാദമില്ലാത്ത സ്ഥലത്തുകൂടിയായിരുന്നു ഇയാള്‍ നടന്നത്.

ഉടന്‍ തന്നെ അപകടം ഉണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവര്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചു. രണ്ടു മണിക്കൂറിനുള്ളില്‍ ആളെ തിരിച്ചറിയുകയും വിമാനം പുറപ്പെടുന്നതിന് 30 മിനിറ്റ് മുന്‍പ് ഇയാളെ പിടികൂടുകയുമായിരുന്നു. കേസ് ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. മരിച്ച ഇന്ത്യക്കാരന്റെ ഭാഗത്തും തെറ്റ് ഉണ്ടായിരുന്നെങ്കിലും അപകടസ്ഥലത്തുനിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ഏഷ്യക്കാരനും കേസില്‍ പ്രതിയാണ്. അപകടം ഉണ്ടായാല്‍ വാഹനം നിര്‍ത്തുകയും പോലീസിനെ വിവരം അറിയിക്കുകയുമാണ് ചെയ്യേണ്ടതെന്നും ബ്രിഗേഡിയര്‍ അലി ഖല്‍ഫാന്‍ അല്‍ ദഹേരി ഓര്‍മിപ്പിച്ചു.

Keywords: Hit-and-run driver held 30 minutes before plane leaves UAE, Abu Dhabi, News, Accidental Death, Treatment, Police, Probe, Airport, Flight, Gulf, World.