Follow KVARTHA on Google news Follow Us!
ad

പയ്യന്നൂരില്‍ 14 കോടി രൂപയുടെ ഹൈടെക് കോര്‍ട്ട് കോംപ്ലക്‌സിന് ഭരണാനുമതി; സി കൃഷ്ണന്‍ എം എല്‍ എ

പയ്യന്നൂരില്‍ പുതുതായി കോര്‍ട്ട് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിന് 14 കോടി രൂപയുടെ ഭരണാനുമതി News, Payyannur, Kannur, Kerala, Court, Court complex,
പയ്യന്നൂര്‍:(www.kvartha.com 30/03/2018) പയ്യന്നൂരില്‍ പുതുതായി കോര്‍ട്ട് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിന് 14 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സി. കൃഷ്ണന്‍ എം എല്‍ എ അറിയിച്ചു. ആധുനിക സൗകര്യങ്ങളോട് കൂടിയ അഞ്ച് നിലകളുള്ള കോടതി സമുച്ചയമാണ് പയ്യന്നൂരില്‍ നിര്‍മ്മിക്കുന്നത്.

ഒന്നാം നിലയില്‍ മജിസ്‌ട്രേറ്റ് കോടതി, വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍, രണ്ടാം നിലയില്‍ മുനിസീഫ് കോടതി, മൂന്നാം നിലയില്‍ ജില്ലാ നിലവാരത്തിലുള്ള സ്‌പെഷ്യല്‍ കോടതി, നാലാം നിലയില്‍ റെക്കോര്‍ഡ് റൂം, അഞ്ചാം നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍, എന്നീ

News, Payyannur, Kannur, Kerala, Court, Court complex, High Tech Court Complex at Payyannur


സൗകര്യങ്ങളുണ്ടാകും. 49012 സ്‌ക്വയര്‍ ഫീറ്റുള്ള കെട്ടിടത്തില്‍ അഡ്വക്കറ്റ് ഹാള്‍, ലേഡി അഡ്വക്കറ്റ് ഹാള്‍, മീഡിയേഷന്‍ റൂം, പോലീസ് ട്രെസിങ്ങ് റൂം, ക്ലര്‍ക്ക് റൂം ഫീഡിംങ്ങ് റൂം, സ്‌ക്രീന്‍ സൗകര്യങ്ങള്‍, 60 കാറുകള്‍ക്കും, 40 ഇരുചക്ര വാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം എന്നിവ ഉണ്ട്. നിലവില്‍ 60വര്‍ഷത്തോളം പഴക്കമുള്ള മുനിസീഫ് കോടതി സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് പുതിയ കോടതി സമുച്ചയം വരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Payyannur, Kannur, Kerala, Court, Court complex, High Tech Court Complex at Payyannur