Follow KVARTHA on Google news Follow Us!
ad

ധനസഹായം വാഗ്ദാനം നല്‍കി തട്ടിപ്പ്: വിരുതനെ തേടി പോലീസ് മലപ്പുറത്തേക്ക്

വിവിധ തരത്തിലുള്ള സാമ്പത്തിക സഹായങ്ങള്‍ വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തുന്ന വിരുതനെ കണ്ടെത്താന്‍ News, Payyannur, Kannur, Kerala, Police, Investigates, Social media,
പയ്യന്നൂര്‍:(www.kvartha.com 30/03/2018) വിവിധ തരത്തിലുള്ള സാമ്പത്തിക സഹായങ്ങള്‍ വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തുന്ന വിരുതനെ കണ്ടെത്താന്‍ പോലീസ് മുപ്പുറത്തേക്ക്. മലപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ റാക്കറ്റിലെ കണ്ണിയാണ് ഇയാളെന്ന് സൂചനയെ തുടര്‍ന്നാണ് പോലീസിന്റെ അന്വേഷണം മലപ്പുറത്തേക്ക് വ്യാപിപ്പിക്കുന്നത്.

നിലവില്‍ നാല് പേരുടെ പരാതികളിലാണ് പോലീസിന്റെ അന്വേഷണം നടക്കുന്നത്. മാത്തില്‍ വടശ്ശേരിയിലെ ഷെരീഫ്, തളിപ്പറമ്പിലെ ചിരുത, തൃക്കരിപ്പൂര്‍ തങ്കയത്തെ ലീലക്കുട്ടി, കൊക്കാനിശ്ശേരി മഠത്തുമ്പടിയിലെ പത്മനാഭന്‍ എന്നിവരാണ് കബളിപ്പിക്കപെട്ടതായി പരാതി നല്‍കിയിരുന്നത്. ഇയാള്‍ സംസാരിച്ചിരുന്നത് പ്രാദേശികമായ ശൈലിയിലാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സമാന രീതിയില്‍ തട്ടിപ്പ് നടത്തുന്ന മലപ്പുറത്തെ സംഘത്തെപറ്റി പോലീസിന് വിവരം ലഭിച്ചിരുന്നു.

 News, Payyannur, Kannur, Kerala, Police, Investigates, Social media, Fraud case: Police search to Malappuram

സ്ത്രീകളുള്‍പ്പെടെയുള്ള പ്രസ്തുത സംഘത്തിലെ കണ്ണിയാണ് പയ്യന്നൂര്‍,തളിപ്പറമ്പ് ഭാഗങ്ങളില്‍ തട്ടിപ്പ് നടത്തിയതെന്നാണ് സൂചന ലഭിച്ചിട്ടുള്ളത്. സമൂഹമാധ്യമങ്ങളില്‍ തട്ടിപ്പ് വീരന്റെ ചിത്രം വ്യാപകമായി പ്രചരിച്ചതോടെ പോലീസും ഊര്‍ജിതമായ അന്വഷണമാണ് നടത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Payyannur, Kannur, Kerala, Police, Investigates, Social media, Fraud case: Police search to Malappuram