Follow KVARTHA on Google news Follow Us!
ad

വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു; ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എഡിറ്റര്‍ അറസ്റ്റില്‍

സമൂഹത്തില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വ്യാജവാര്‍ത്തBangalore, News, Complaint, Karnataka, Media, Police, Arrest, Injured, National,
ബംഗളൂരു: (www.kvartha.com 30.03.2018) സമൂഹത്തില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എഡിറ്റര്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ഓണ്‍ലൈന്‍ പോര്‍ട്ടലായ പോസ്റ്റ്കാര്‍ഡ് ന്യൂസിന്റെ സഹസ്ഥാപകന്‍ വിക്രം ഹെഗ്‌ഡെ ആണ് അറസ്റ്റിലായത്. സൈബര്‍ നിയമങ്ങള്‍ അനുസരിച്ച് കഴിഞ്ഞ ദിവസമാണ് വിക്രമിനെ അറസ്റ്റ് ചെയ്തത്. അതേസമയം, വിക്രമിനെ അറസ്റ്റ് ചെയ്തത് സംസ്ഥാന സര്‍ക്കാരിന്റെ ഭീരുത്വമാണെന്നാരോപിച്ച് ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

വാഹനാപകടത്തില്‍ പരിക്കേറ്റ ജൈന സന്യാസിയുടെ ചിത്രം ഉപയോഗിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി. ഉപാദ്ധ്യായ മായങ്ക് സാഗര്‍ ജി മഹാരാജ് എന്ന ജൈന സന്യാസിയെ മുസ്ലിം യുവാക്കള്‍ ആക്രമിച്ചുവെന്നും സിദ്ധരാമയ്യയുടെ കര്‍ണാടകയില്‍ ആരും സുരക്ഷിതരല്ലെന്നുമാണ് മാര്‍ച്ച് 19ന് ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ട്വിറ്റര്‍ പേജില്‍ വിക്രം പോസ്റ്റ് ചെയ്തത് . നിരവധി പേര്‍ ഈ വാര്‍ത്ത റീ ട്വീറ്റ് ചെയ്യുകയും പോസ്റ്റ് വൈറലാകുകയും ചെയ്തു.

Co-founder of Postcard News Mahesh Hegde arrested by CCB, Bangalore, News, Complaint, Karnataka, Media, Police, Arrest, Injured, National

ഇതോടെ ബംഗളൂരു ഡിസ്ട്രിക്ട് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഗഫാര്‍ ബെയ്ഗ് ഇതുസംബന്ധിച്ച് പരാതി നല്‍കുകയും പോലീസ് കേസെടുക്കുകയുമായിരുന്നു. തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് വിക്രമിനെതിരെ മറ്റൊരു കേസ് കൂടി നിലവിലുണ്ട്.

പരാതിയെ കുറിച്ച് അന്വേഷിച്ച പോലീസ് ഇയാള്‍ പ്രചരിപ്പിച്ച വാര്‍ത്ത തെറ്റാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ജൈന സന്യാസിക്ക് പരിക്ക് പറ്റിയത് വാഹനാപകടത്തിലാണെന്നും തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചത് സര്‍ക്കാരിനെ അവഹേളിക്കാനും സമൂഹത്തില്‍ വര്‍ഗീയത ഉണ്ടാക്കാനുമാണെന്ന് പോലീസ് വ്യക്തമാക്കി.

കലാപമുണ്ടാക്കാനുള്ള ലക്ഷ്യത്തോടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു, ക്രിമിനല്‍ ഗൂഢാലോചന, സൈബര്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് കേസെടുത്തത്. അതേസമയം, തെരഞ്ഞെടുപ്പ് സമയത്തുണ്ടായ അറസ്റ്റ് സംസ്ഥാനത്ത് രാഷ്ട്രീയ വിഷയമായി മാറിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Co-founder of Postcard News Mahesh Hegde arrested by CCB, Bangalore, News, Complaint, Karnataka, Media, Police, Arrest, Injured, National.