Follow KVARTHA on Google news Follow Us!
ad

മെയ് 31 വരെ ട്രഷറിയില്‍ ബില്ലു സമര്‍പ്പിക്കാന്‍ തടസമില്ല: ധനമന്ത്രി

ട്രഷറിയില്‍ കഴിഞ്ഞദിവസം വൈകുന്നേരം വരെ സമര്‍പ്പിക്കപ്പെട്ട ബില്ലുകളുടെThiruvananthapuram, News, Banking, Bank, Investment, Budget, Minister, Thomas Issac, Kerala,
തിരുവനന്തപുരം: (www.kvartha.com 30.03.2018) ട്രഷറിയില്‍ കഴിഞ്ഞദിവസം വൈകുന്നേരം വരെ സമര്‍പ്പിക്കപ്പെട്ട ബില്ലുകളുടെ തുക കൂടി കണക്കിലെടുക്കുമ്പോള്‍ 88 ശതമാനം പ്ലാന്‍ എക്‌സ്‌പെന്‍ഡിച്ചറാണ് രേഖപ്പെടുത്തിയതെന്ന് ധനമന്ത്രി തോമസ് ഐസക്.

വിവിധ വകുപ്പുകളുടെ പദ്ധതിച്ചെലവ് 80 ശതമാനത്തിലെത്തി. തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും പദ്ധതിപ്രവര്‍ത്തനത്തിന്റെ യഥാര്‍ത്ഥ ചെലവ് വഹിക്കുന്നതിനായി 31 ന് അഞ്ചുമണി വരെ ട്രഷറിയില്‍ ബില്ലു സമര്‍പ്പിക്കാമെന്നും മന്ത്രി അറിയിച്ചു. ഇതിന് യാതൊരു തടസവുമുണ്ടാവില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജനറല്‍ പര്‍പസ് ഫണ്ടില്‍ നിന്നും പണം ഉപയോഗിക്കുന്നതിന് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതല്ല.

No bar in Kerala Treasuries for Submission of bills, Thiruvananthapuram, News, Banking, Bank, Investment, Budget, Minister, Thomas Issac, Kerala.

ട്രഷറി ബാങ്കില്‍ തനതു ഫണ്ട് നിക്ഷേപിച്ചിട്ടുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ യഥാര്‍ത്ഥ ചെലവുകള്‍ ചെയ്യുന്നതിന് പണം പിന്‍വലിക്കുന്നതിന് തടസം ഉണ്ടാവില്ല. നടപ്പു സാമ്പത്തിക വര്‍ഷം പദ്ധതിച്ചെലവിന് ഗുണപരമായ ഒരു മെച്ചമുണ്ട്. യഥാര്‍ത്ഥത്തില്‍ പ്രവൃത്തികള്‍ നടത്താതെ പണം അക്കൗണ്ടുകളിലേയ്ക്കു മാറ്റിയിടുന്നതിന് ഈ വര്‍ഷം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയന്ത്രണമുണ്ടായിട്ടും പദ്ധതിച്ചെലവ് ഈ വിധം ഉയര്‍ന്നതില്‍ നിന്നു മനസിലാക്കേണ്ടത് യഥാര്‍ത്ഥത്തില്‍ പ്രവൃത്തികള്‍ നടന്നിരുന്നു എന്നതാണ്.

അടുത്ത സാമ്പത്തിക വര്‍ഷം പദ്ധതിപ്രവര്‍ത്തനത്തില്‍ ഉണ്ടാകാന്‍ പോകുന്ന വലിയൊരു ഗുണപരമായ മാറ്റവും പ്രത്യേകം പ്രസ്താവ്യമാണ്. ബജറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതേപോലെ തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയ്ക്ക് അംഗീകാരവും നല്‍കിക്കഴിഞ്ഞു. ഏപ്രില്‍ ഒന്നാം തീയതി മുതല്‍ പദ്ധതി നിര്‍വഹണം ആരംഭിക്കാന്‍ കഴിയുന്നു എന്നത് പദ്ധതിപ്രവര്‍ത്തനത്തിന്റെ ഗുണനിലവാരത്തില്‍ ഗണ്യമായ മാറ്റമുണ്ടാകും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജനറല്‍ പര്‍പസ് ഗ്രാന്റില്‍ നിന്നും പണം പിന്‍വലിക്കുന്നതിനും 31 വരെ യാതൊരു നിയന്ത്രണവും ഉണ്ടാവില്ലെന്നും മന്ത്രി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: No bar in Kerala Treasuries for Submission of bills, Thiruvananthapuram, News, Banking, Bank, Investment, Budget, Minister, Thomas Issac, Kerala.