Follow KVARTHA on Google news Follow Us!
ad

കേരള മീഡിയ അക്കാദമിയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പുറത്താക്കപ്പെട്ടത് ഖേദകരം മാത്രമല്ല, മാനക്കേട് കൂടിയാണെന്ന് എന്‍ പത്മനാഭന്‍

കേരള മീഡിയ അക്കാദമി (പഴയ പ്രസ് അക്കാദമി ) യുടെ വൈസ് ചെയര്‍മന്‍ സ്ഥാനത്ത് നിന്നുംThiruvananthapuram, News, Media, Malappuram, Criticism, Kerala,
തിരുവനന്തപുരം: (www.kvartha.com 27.02.2018) കേരള മീഡിയ അക്കാദമി (പഴയ പ്രസ് അക്കാദമി ) യുടെ വൈസ് ചെയര്‍മന്‍ സ്ഥാനത്ത് നിന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പുറത്താക്കപ്പെട്ടത് ഖേദകരം മാത്രമല്ല, മാനക്കേട് കൂടിയാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറിയുമായ എന്‍ പത്മനാഭന്‍. പത്രം ഉടമകളുടെ സംഘടനയായ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ പ്രതിനിധിയായ ദീപു രവിയാണ് പുതിയ വൈസ് ചെയര്‍മാന്‍.

പ്രസ്താവനയില്‍ നിന്ന്:

1979 മുതലുള്ള അക്കാദമിയുടെ ചരിത്രത്തില്‍ പത്രം ഉടമയായ ഒരു അക്കദമി വൈസ് ചെയര്‍മാന്റെ പേര് പറയാന്‍ ഈ ന്യായം പറയുന്നവര്‍ക്ക് കഴിയുമോ? പത്രപ്രവര്‍ത്തക യൂണിയന്‍ മുന്നോട്ട് വെച്ച ആശയപ്രകാരം രൂപവത്കരിച്ച അക്കാദമിയുടെ ചെയര്‍മന്‍ സ്ഥാനം സര്‍ക്കാരിനും വൈസ് ചെയര്‍മാന്‍ സ്ഥാനം കേരള പത്രപ്രവര്‍ത്തക യൂണിയനുമാണ് ലഭിച്ചു പോന്നത്. ആ കീഴ് വഴക്കത്തിന്റെ ഫലമായാണ് ജി.വേണുഗോപാല്‍, മലപ്പുറം വി. മൂസ, ജേക്കബ് ജോര്‍ജ്, കെ.ജി.എം, എന്‍.പി.ആര്‍, കെ സി രാജഗോപാല്‍ മുതലായവര്‍ അക്കാദമിയുടെ വൈസ് ചെയര്‍മാന്‍മാരായത്.

Sr journalist against media Academy Posting, Thiruvananthapuram, News, Media, Malappuram, Criticism, Kerala

അത്, യൂണിയന്റെ, പത്രപ്രവര്‍ത്തകരുടെ പ്രിവിലേജ് ആയാണ് പരിഗണിക്കപ്പെട്ട് പോരുന്നത്. ഇപ്പോള്‍, പത്രം ഉടമ അക്കാദമി വൈസ് ചെയര്‍മാന്‍ ആയി വരുമ്പോള്‍ നഷ്ടപ്പെടുന്നത് ആ പ്രിവിലേജ് ആണ്. ഇത് അങ്ങേയറ്റം ഖേദകരമാണ്.

യൂണിയന്റെ അപ്രമാദിത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യസ്ഥരായ യൂണിയന്‍ പ്രതിനിധികളുടെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചയാണ് അക്കാദമിയില്‍ യൂണിയന്റെ അപ്രമാദിത്വം നഷ്ടപ്പെടാന്‍ കാരണം. അക്കാദമി യോഗത്തില്‍ ഫലപ്രദമായി ഈ വിഷയം ഉന്നയിക്കാന്‍ യൂണിയന്‍ പ്രതിനിധികള്‍ ശ്രമിക്കാത്തത് കൊണ്ടാണ് ഇത് സംഭവിക്കാന്‍ കാരണം. അക്ഷന്തവ്യമായ അപരാധമാണത്.

പത്രം ഉടമകളുടെ നീക്കത്തെ ചെറുത്ത് തോല്‍പിക്കേണ്ടതായിരുന്നൂ. മറുഭാഗത്ത് പത്രം ഉടമകളുടെ സംഘടനയാണ് വന്നത് എന്നതുകൊണ്ട് തന്നെ ഇതൊരു പരാജയമാണ്. വൈസ് ചെയര്‍മന്‍ സ്ഥാനം INS ന് കൈമാറി എന്നാണ് ഒരു പ്രമുഖ ഭാരവാഹി പറഞ്ഞത്. ആരാണ് അദ്ദേഹത്തെ ഈ കൈമാറ്റത്തിന് ചുമതലപ്പെടുത്തിയത്? പ്രസ് അക്കാദമി മാധ്യമ പ്രവര്‍ത്തനത്തെ രക്ഷിക്കുമെന്നോ വൈസ് ചെയര്‍മാന്‍ സ്ഥാനം മഹത്തരമാണെന്നോ ഉള്ള ധാരണ കൊണ്ടല്ല ഈ കുറിപ്പ്.

ആ പദവി യൂണിയന്റേതാണ് എന്ന് ചരിത്രപരമായി പറഞ്ഞ് പഴകിയ കാര്യമാണ്. കേരളത്തിലെ പത്രപ്രവര്‍ത്തകരുമായി കാര്യമായ ബന്ധമൊന്നുമില്ലാത്ത സ്ഥാപനമാണെങ്കിലും അത് യൂണിയന്റെ പ്രിവിലേജ് ആണ്. യൂണിയന്റെ പ്രസിഡന്റ് ആരുമാകട്ടെ, ആ ആള്‍ ആണ് അക്കാദമി വൈസ് ചെയര്‍മന്‍ ആകേണ്ടത്. അത് തകിടം മറിച്ചതില്‍ പ്രതിഷേധിക്കേണ്ടതാണ്.

എന്‍.പത്മനാഭന്‍

Keywords: Sr journalist against media Academy Posting, Thiruvananthapuram, News, Media, Malappuram, Criticism, Kerala.