Follow KVARTHA on Google news Follow Us!
ad

നഷ്ടമായ 32000 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ ദേവസ്വം ബോര്‍ഡ് നടപടി തുടങ്ങി

കേരളത്തിലെ വിവിധ ദേവസ്വം ബോര്‍ഡുകളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ച് പിടിക്കാന്‍ സര്‍ക്കാര്‍ News, Pathanamthitta, Kerala, Devaswam board, Tribunal,
പത്തനംതിട്ട:(www.kvartha.com 27/02/2018) കേരളത്തിലെ വിവിധ ദേവസ്വം ബോര്‍ഡുകളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ച് പിടിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ദേവസ്വം ലാന്‍ഡ് ട്രൈബ്യൂണല്‍ രൂപീകരിക്കുന്നതിനുള്ള നടപടികളും തുടങ്ങി. ഭൂമി കയ്യേറിയ കയ്യേറ്റക്കാര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നോട്ടീസ് നല്‍കിത്തുടങ്ങി. കേരളത്തിലെ വിവിധ ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള 32216.22 ഏക്കര്‍ ഭൂമിയാണ് അന്യാധീനപ്പെട്ട് കിടക്കുന്നത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ 7500 ഏക്കര്‍ ഭൂമി കയ്യേറ്റത്തില്‍ നഷ്ട്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എഴുനൂറ് ക്ഷേത്രങ്ങള്‍ക്കാണ് ഇത്തരത്തില്‍ ഭൂമി നഷ്ടമായിരിക്കുന്നത്. ബോര്‍ഡിന് കീഴിലുള്ള എരുമേലി ദേവസ്വത്തിന് 1842.08 ഏക്കര്‍ ഉണ്ടായിരുന്നതില്‍ പതിനാല് ഏക്കര്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇത്തരത്തില്‍ ഭൂമി കയ്യേറിയവര്‍ക്കാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കഴിഞ്ഞ ദിവസം മുതല്‍ നോട്ടീസ് നല്‍കിയത്. ഇതിനായി സബ് കളക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തിയിട്ടുണ്ട് .

News, Pathanamthitta, Kerala, Devaswam board, Tribunal, Devaswom Board has initiated steps to regain 32,000 acres of land


കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ 122 ഏക്കറോളം ഭൂമിയാണ് കയ്യേറിയിരിക്കുന്നത്. എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലായാണ് ഇത്രയും ഭൂമി നഷ്ട്ടപ്പെട്ടിരിക്കുന്നത്. കൂടല്‍മാണിക്യം ദേവസ്വത്തിന്റെ തൃശൂര്‍ ജില്ലയിലുള്ള 35 സെന്റ് ഭൂമിയും കയ്യേറ്റക്കാരുടെ കൈവശമാണ്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ചാവക്കാട്ടുള്ള ഒരേക്കര്‍ ഭൂമി അന്യാധീനപ്പെട്ടു. കയ്യേറ്റം മൂലം മലബാര്‍ ദേവസ്വം ബോര്‍ഡിനാണ് ഏറ്റവും കൂടുതല്‍ ഭൂമി നഷ്ട്ടമായിരിക്കുന്നത്.

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അഞ്ച് ഡിവിഷനുകളിലായി 24693.22 ഏക്കര്‍ ഭൂമി കയ്യേറ്റക്കാര്‍ കൈവശപ്പെടുത്തി. കോഴിക്കോട് ഡിവിഷനിലെ 210 ക്ഷേത്രങ്ങളുടെ 22393.12 ഏക്കര്‍ ഭൂമി, തലശ്ശേരി ഡിവിഷനിലെ 135 ക്ഷേത്രങ്ങളുടെ 2122 .69 ഏക്കര്‍ മലപ്പുറംഡിവിഷനിലെ 320 ക്ഷേത്രങ്ങളിലെ 9560 ഏക്കര്‍ ,പാലക്കാട് ഡിവിഷനിലെ 284 ക്ഷേത്രങ്ങളുടെ 13.35 ഏക്കര്‍ ഭൂമിയുമാണ് കയ്യേറ്റത്തിലൂടെ മലബാര്‍ ദേവസ്വത്തിന് നഷ്ടമായത് .

വിവിധ ദേവസ്വം ബോര്‍ഡുകളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ച് പിടിക്കുന്നതിനുള്ള കാര്യമായ നടപടികള്‍ ഒന്നും ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. കയ്യേറ്റങ്ങള്‍ സംബന്ധിച്ച് ഹൈക്കോടതിയിലടക്കം നിരവധി കേസ്സുകളും നിലവിലുണ്ട്. ഹൈക്കോടതിയുടെ പരാമര്‍ശത്തെത്തുടര്‍ന്നാണ് ട്രൈബ്യുണല്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയത്. കഴിഞ്ഞ ബജറ്റിന് മുന്നോടിയായുള്ള ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തിലും ഭേവസ്വം ലാന്‍ഡ് ട്രൈബുണല്‍ രൂപീകരണം ഉള്‍പ്പെട്ടിരുന്നു. ഇതു സംബന്ധിച്ച കരട് ബില്‍ നിയമവകുപ്പ് പരിശോധിച്ച് അംഗീകരിച്ച ശേഷം ദേവസ്വം വകുപ്പിന് കൈമാറിയിട്ടുണ്ട്. നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ കരട് ബില്‍ അവതരിപ്പിച്ചേക്കും .

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Pathanamthitta, Kerala, Devaswam board, Tribunal, Devaswom Board has initiated steps to regain 32,000 acres of land