Follow KVARTHA on Google news Follow Us!
ad

5 ലക്ഷം നല്‍കിയില്ല:വീട്ടുജോലിക്കാരി വൃദ്ധയായ വീട്ടമ്മയെ കുത്തി പരിക്കേല്‍പിച്ചു; 10 തവണ കുത്തേറ്റ വീട്ടമ്മ ഗുരുതരാവസ്ഥയില്‍

അമ്മയുടെ ചികിത്സയ്ക്ക് ആവശ്യപ്പെട്ട അഞ്ചു ലക്ഷം രൂപ നല്‍കാത്തതിന് വീട്ടുജോലിക്കാരി വൃദ്ധയായ New Delhi, News, hospital, Treatment, Stabbed, Injured, Police, Arrest, Family, Crime, National
ന്യുഡെല്‍ഹി: (www.kvartha.com 01.12.2017) അമ്മയുടെ ചികിത്സയ്ക്ക് ആവശ്യപ്പെട്ട അഞ്ചു ലക്ഷം രൂപ നല്‍കാത്തതിന് വീട്ടുജോലിക്കാരി വൃദ്ധയായ വീട്ടമ്മയെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പിച്ചു. 10 തവണ കുത്തേറ്റ വീട്ടമ്മയെ ഗുരുതരാവസ്ഥയില്‍ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ദക്ഷിണ ഡെല്‍ഹിയിലാണ് ക്രൂരകൃത്യം അരങ്ങേറിയത്.

ഗ്രേറ്റര്‍ കൈലാഷ് അപ്പാര്‍ട്ട്‌മെന്റിന്റെ രണ്ടാംനിലയില്‍ താമസിക്കുന്ന കുടുംബത്തിലെ വൃദ്ധയായ നീരജ ഗുപ്തയാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ തുളസി(23) എന്ന വീട്ടുജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. നീരജയുടെ വീട്ടില്‍ അടുത്തകാലത്ത് ജോലിക്കെത്തിയ തുളസി തന്റെ അമ്മയുടെ ചികിത്സയ്ക്കായി അഞ്ചു ലക്ഷം രൂപ ഇവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നീരജ പണം നല്‍കാന്‍ കൂട്ടാക്കാത്തതോടെയാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. അതേസമയം ഇതേ കത്തികൊണ്ട് നീരജ പ്രതിരോധിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Senior citizen stabbed multiple times by maid in Delhi, New Delhi, News, hospital, Treatment, Stabbed, Injured, Police, Arrest, Family, Crime, National.

അക്രമത്തിനുശേഷം ഒരു ഓട്ടോറിക്ഷയില്‍ കയറി കാന്‍പൂരിലേക്ക് രക്ഷപ്പെടുന്നതിനിടെ പോലീസിനെ വിളിച്ച് തുളസി തന്നെ ഒരു സംഘം കൊള്ളയടിച്ചുവെന്നും കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചുവെന്നും അറിയിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

2016 കണക്കുപ്രകാരം രാജ്യത്തെ 19 പ്രമുഖ നഗരങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ മുന്നിലുള്ളത് ഡെല്‍ഹിയാണെന്ന ക്രൈം റെക്കോര്‍ഡ്‌സ് ബ്യുറോയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ഈ ആക്രമണവും പുറത്തുവരുന്നത്.

Also Read:

മദ്യ ലഹരിയിലെത്തിയ ഭര്‍ത്താവ് ഉപദ്രവിച്ചു; വിഷം അകത്തു ചെന്ന് യുവതി ആശുപത്രിയില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Senior citizen stabbed multiple times by maid in Delhi, New Delhi, News, Hospital, Treatment, Stabbed, Injured, Police, Arrest, Family, Crime, National.