Follow KVARTHA on Google news Follow Us!
ad

പിള്ളേരുടെ ബൈക്ക് റേസിങ് പിടിക്കാന്‍ പോലീസ് ഇറങ്ങി; പിടിയിലായത് ആറംഗ കുട്ടി ബൈക്ക് മോഷ്ടാക്കള്‍, 12 ബൈക്കും കണ്ടെടുത്തു

Kerala, News, Police, Arrest, Bike, കുട്ടി കുറ്റവാളിയുടെ നേതൃത്വത്തിലുള്ള ആറംഗ മോഷണസംഘത്തെ ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ്
ചെങ്ങന്നൂര്‍: (www.kvartha.com 01.12.2017) കുട്ടി കുറ്റവാളിയുടെ നേതൃത്വത്തിലുള്ള ആറംഗ മോഷണസംഘത്തെ ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ നിന്നും കവര്‍ന്ന പന്ത്രണ്ട് ബൈക്കുകള്‍ ഇവരില്‍ നിന്നും കണ്ടെടുത്തു. ചെങ്ങന്നൂര്‍ തിട്ട മേല്‍, തുണ്ടിയില്‍ പടീറ്റതില്‍ വീട്ടില്‍ വിനു (22), മോടിയില്‍ വീട്ടില്‍ മഹേഷ് (21), എടത്വാ ചങ്ങം കരി വൈപ്പിശ്ശേരി ലക്ഷം വീടു കോളനിയില്‍ വീനിത് (18), തിരുവല്ല പെരിങ്ങര, ചങ്ങം കരി' പുതുപ്പറമ്പില്‍ വീട്ടില്‍ ശ്യാം( 21 ), കുട്ടനാട് നെടുമുടി ചതുര്‍ത്യാകരി അമ്പതില്‍ ചിറയില്‍ വിഷ്ണു ദേവ്(21), എന്നിവരാണ് പിടിയിലായത്.

ജില്ലയില്‍ ന്യൂ ജനറേഷന്‍ ബൈക്കുകളില്‍ കറങ്ങി നടന്നു കൊണ്ടുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ചെറുപ്പക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും, റെയിസിംഗ് നടത്തുന്നതിലൂടെയുള്ള വാഹനാപകടങ്ങള്‍ ഏറിവരുന്നതിന്റെയും പശ്ചാത്തലത്തില്‍ ജില്ലാ പോലീസ് മേധാവി എസ് സുരേന്ദ്രന്റെ നിര്‍ദേശാനുസരണം നടത്തിയ വാഹന പരിശോധനയിലാണ് മേഷ്ടാക്കള്‍ കുടുങ്ങിയത്. ബുധനാഴ്ച വൈകിട്ട് എം സി റോഡില്‍ ഗവ.ഐ.ടി.ഐ ജംഗ്ഷനില്‍ വെച്ചാണ് ന്യൂ ജനറേഷന്‍ ബൈക്കില്‍ പാഞ്ഞുവരുകയായിരുന്ന വിനു, മഹേഷ് എന്നിവരെ തടഞ്ഞു നിര്‍ത്തിയത്. നമ്പര്‍ ഇളക്കി മാറ്റിയ ഇരുചക്രവാഹനമുപേക്ഷിച്ചു ഓടി രക്ഷപ്പെടുവാന്‍ ശ്രമിച്ച ഇരുവരെയും പിടികൂടിയപ്പോള്‍ ആവശ്യമായ രേഖകളില്‍ ഒന്നും തന്നെ പക്കല്‍ ഉണ്ടായിരുന്നില്ല. കൂടാതെ പരസ്പര വിരുദ്ധമായ സംഭാഷണങ്ങള്‍ കൂടിയായതോടെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോഴാണ് മോഷണ പരമ്പരകളെ കുറിച്ചും വിപുലമായ സംഘത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭിച്ചത്.

Kerala, News, Police, Arrest, Bike, Minor bike robbers arrested.


ഇതിന്റെയടിസ്ഥാനത്തില്‍ ബാക്കിയുള്ള പ്രതികളെയും പിടികൂടുവാനായി. നേതൃത്വം നല്‍കിയിരുന്ന കുട്ടികുറ്റവാളിയുടെ ആജ്ഞകള്‍, അനുസരിച്ചാണ് ബാക്കിയുള്ളവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. മോഷ്ടിക്കുന്ന ബൈക്കുകള്‍ തുടര്‍ന്നുള്ള സംഘത്തിന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനു വേണ്ടി സാങ്കേതികമായ മാറ്റങ്ങള്‍ വരുത്തി രഹസ്യ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചു വെയ്ക്കുകയാണ് പതിവ്. കിട്ടുന്ന വിലയ്ക്ക്
വില്‍ക്കുകയും ആ പണം ധൂര്‍ത്തടിച്ച് ദുര്‍വിനിയോഗം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. മോഷണ വാഹനങ്ങളില്‍ കറങ്ങി നടന്ന് മാലപറിക്കല്‍ ഉള്‍പ്പടെയുള്ളവയും നടത്തിയിരുന്നു. പരുമല പള്ളിയുടെ പരിസരത്തു നിന്നും തട്ടിയെടുത്ത ഒരു ബൈക്കും കണ്ടെടുത്ത വാഹനങ്ങളുടെ കൂട്ടത്തിലുണ്ട്.

Kerala, News, Police, Arrest, Bike, Minor bike robbers arrested.

സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിരിക്കാമെന്നുള്ള നിഗമനത്തില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി അനീഷ് വി.കോര നേതൃത്വം നല്‍കിയ അന്വേഷണ സംഘത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ദിലീപ് ഖാന്‍, എസ്.ഐ.എം.സുധി ലാല്‍, ജൂനിയര്‍ എസ്.ഐ.പി.വി.ബിജു, സി.പി.ഒമാരായ പ്രവീണ്‍, ബാലകൃഷ്ണന്‍, ഷൈബു ,ജയേഷ്, സുള്‍ഫിക്കര്‍, ഗിരീഷ്, സന്തോഷ്, ദിനേശ് ബാബു, അരുണ്‍, ചന്ദ്രന്‍, സുന്ദരേശന്‍ തുടങ്ങിയവര്‍ ആണ് ഉണ്ടായിരുന്നത്.

മൂന്നു വര്‍ഷം മുന്‍പ് 24 ബൈക്കുകള്‍ മോഷ്ടിച്ച കേസിലെ പ്രതിയായിരുന്ന കുട്ടി മോഷ്ടാവാണ് ഈ സംഘത്തിന്റെ തലവനായി ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. അന്ന് ജുവൈനൈല്‍ നിയമപ്രകാരം ശിക്ഷിക്കപ്പെട്ട് ഹോമില്‍ കഴിഞ്ഞ കാലയളവിലുള്ള പരിചയത്തില്‍ ആണ് മോഷണസംഘം വിപുലീകരിച്ചത്. അക്കാലയളവില്‍ അവിടെ ഉണ്ടായിരുന്നവരാണ് മറ്റുള്ളവരും. അന്നത്തെ കുട്ടി കുറ്റവാളിക്കിന്നും പ്രായപൂര്‍ത്തിയായിട്ടില്ല.

പല സ്ഥലങ്ങളിലായി കറങ്ങി നടക്കുന്ന ഇവര്‍ വാഹനങ്ങള്‍ സൂഷ്മമായി നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യും. ദീര്‍ഘനേരമായി എവിടെയിരിക്കുന്ന ബൈക്കിന്റെയും പ്ലഗ് ഊരിമാറ്റി സ്റ്റാര്‍ട്ട് ചെയ്ത് ഓടിച്ചു പോവുകയാണ് പതിവ്. കൂടാതെ ആള്‍ താമസമില്ലാത്ത വീടുകളില്‍ സൂക്ഷിച്ചിരിക്കുന്നവയും കവരും. ഇനിയും കൂടുതല്‍ പേര്‍ സംഘത്തിലുണ്ടാകാനുള്ള സാധ്യതകളുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇതിന്റെയടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Police, Arrest, Bike, Minor bike robbers arrested.