Follow KVARTHA on Google news Follow Us!
ad

ഇറാനില്‍ ശക്തമായ ഭൂചലനം; ആളപായമോ നാശനഷ്ടമോ ഇല്ല

ഇറാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.Injured, Earth Quake, Iraq, Dead, News, World,
ടെഹ്‌റാന്‍: (www.kvartha.com 01.12.2017) ഇറാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തെക്ക് കിഴക്കന്‍ ഇറാനിലെ കെര്‍മന്‍ മേഖലയിലാണ് ഭൂചലനമുണ്ടായത്. എട്ട് ലക്ഷത്തിലധികം പേര്‍ താമസിക്കുന്ന മേഖലയാണ് കെര്‍മന്‍. പ്രദേശിക സമയം 6.32ഓടെയാണ് ശക്തമായ ഭൂചലനം ഉണ്ടായത്.

ഇതേസ്ഥലത്തുതന്നെ തുടര്‍ച്ചയായ മറ്റു രണ്ടു ഭൂചലനങ്ങള്‍ കൂടി ഉണ്ടായതായി യു എസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 5.0,5.1 തീവ്രതയില്‍ രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. എന്നാല്‍ സമീപ പ്രദേശങ്ങളില്‍ ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു.

Magnitude 6.0 earthquake hits Iran, Injured, Earth Quake, Iraq, Dead, News, World.

ഇറാഖ്- ഇറാന്‍ അതിര്‍ത്തിയില്‍ ഒക്ടോബര്‍ 12ന് ശക്തമായ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. രണ്ടു രാജ്യങ്ങളിലുമായി 500 ഓളം പേര്‍ മരിക്കുകയും 8000ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Also Read:

പോത്ത് വിരണ്ടോടി; പിടികൂടാനുള്ള ശ്രമത്തിനിടെ നാലുപേര്‍ക്ക് പരിക്ക്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Magnitude 6.0 earthquake hits Iran, Injured, Earth Quake, Iraq, Dead, News, World.