Follow KVARTHA on Google news Follow Us!
ad

കുവൈറ്റില്‍ ഇനി മുതല്‍ വീട്ടുവേലക്കാരില്ല; ഉത്തരവ് കുവൈറ്റ് മനുഷ്യാവകാശ സൊസൈറ്റിയുടേത്

കുവൈറ്റില്‍ വീട്ടുജോലി ചെയ്യുന്നവരെ വീട്ടുവേലക്കാര്‍ എന്ന് വിളിക്കാന്‍ പാടില്ലെന്ന് പുതിയKuwait, News, Gulf, World,
കുവൈറ്റ് സിറ്റി: (www.kvartha.com 01.12.2017) കുവൈറ്റില്‍ വീട്ടുജോലി ചെയ്യുന്നവരെ വീട്ടുവേലക്കാര്‍ എന്ന് വിളിക്കാന്‍ പാടില്ലെന്ന് പുതിയ ഉത്തരവ്. കുവൈറ്റ് മനുഷ്യാവകാശ സൊസൈറ്റിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

വീട്ടുവേലക്കാരി, ദാസന്‍, ഭൃത്യന്‍ എന്നീ വാക്കുകള്‍ക്ക് പകരം രാജ്യാന്തര മനുഷ്യാവകാശ സംഘടന ഉപയോഗിക്കുന്ന പദമായ ഗാര്‍ഹിക തൊഴിലാളികള്‍ എന്നുവേണം ഇനി മുതല്‍ ഇവരെ വിളിക്കാനെന്ന് മനുഷ്യാവകാശ സൊസൈറ്റിയുടെ ഉത്തരവില്‍ പറയുന്നു.

Kuwait human right society calls off house maiden, Kuwait, News, Gulf, World

ഗാര്‍ഹിക തൊഴിലാളികള്‍ ഒരിക്കലും ഭൃത്യനോ ദാസനോ അല്ല. അവര്‍ ഗാര്‍ഹിക ജീവനക്കാര്‍ മാത്രമാണ്. സ്വദേശികളുടെ വീടുകളിലെ പ്രധാന പങ്കാളിത്തമാണ് ഇവരുടേത്. ഇത്തരത്തിലുള്ള തൊഴിലുകള്‍ വഴി അവര്‍ രാജ്യത്തെ സേവിക്കുകയാണെന്നും മനുഷ്യാവകാശ സൊസൈറ്റി വ്യക്തമാക്കി.

Also Read:

പോത്ത് വിരണ്ടോടി; പിടികൂടാനുള്ള ശ്രമത്തിനിടെ നാലുപേര്‍ക്ക് പരിക്ക്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kuwait human right society calls off house maiden, Kuwait, News, Gulf, World.