Follow KVARTHA on Google news Follow Us!
ad

കടല്‍ ക്ഷോഭത്തിനിടെ സെന്റ് ആന്‍ഡ്രൂസ് കടല്‍ തീരത്ത് കുടുങ്ങിക്കിടക്കുന്ന ആളെ രക്ഷപ്പെടുത്താന്‍ കോസ്റ്റ് ഗാര്‍ഡ് എത്തി; ചാളത്തടിയില്‍ പിടിച്ച് നിന്ന ഇയാളുടെ ജീവന്‍ രക്ഷിക്കാന്‍ വൈകുന്നു എന്ന് ആക്ഷേപം

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രക്ഷുബ്ധമായ സെന്റ് ആന്‍ഡ്രൂസ് കടല്‍ത്തീരത്ത് മത്സ്യത്തൊഴിലാളി Thiruvananthapuram, News, Rain, Fishermen, Trapped, Natives, Protesters, Kochi, Kerala,
തിരുവനന്തപുരം: (www.kvartha.com 01.12.2017) ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രക്ഷുബ്ധമായ സെന്റ് ആന്‍ഡ്രൂസ് കടല്‍ത്തീരത്ത് മത്സ്യത്തൊഴിലാളി കുടുങ്ങി കിടക്കുന്നു. കഴിഞ്ഞദിവസം മുതല്‍ തുടങ്ങിയ കനത്ത കാറ്റും കടല്‍ക്ഷോഭവും മൂലം വ്യാപക നാശനഷ്ടമാണ് സംസ്ഥാനത്ത് പലയിടങ്ങളിലും ഉണ്ടായിട്ടുള്ളത്.

ഇതിനിടെ മത്സ്യബന്ധനത്തിനായി പോയ ഒരാള്‍ ജീവനുവേണ്ടി മല്ലടിച്ച് സെന്റ് ആന്‍ഡ്രൂസ് കടല്‍ തീരത്തുനിന്ന് ഒരു കിലോമീറ്റര്‍ അകലെ കുടുങ്ങിക്കിടക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കയാണ്. വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് ഒരാള്‍ കടലില്‍ കുടുങ്ങിയതായി പ്രദേശവാസികള്‍ കണ്ടെത്തിയത്.

Fisherman trapped at st Andrews sea shore, Thiruvananthapuram, News, Rain, Fishermen, Trapped, Natives, Protesters, Kochi, Kerala.

ഉടന്‍ തന്നെ വിവരം കലക്ടറെയും കോസ്റ്റ് ഗാര്‍ഡ് അടക്കമുള്ള അധികൃതരെയും അറിയിച്ചിരുന്നു. എന്നാല്‍ അവര്‍ സ്ഥലത്തെത്താന്‍ മൂന്നുമണിക്കൂറിലധികം എടുത്തതോടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കരയ്ക്കടിഞ്ഞ വള്ളത്തിലെ ജീവനക്കാരില്‍ ഒരാളാണ് കടലില്‍ കുടുങ്ങിയിരിക്കുന്നത്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തീരത്തുള്ളവര്‍ക്ക് അദ്ദേഹത്തെ രക്ഷിക്കാന്‍ സാധിച്ചിട്ടില്ല. 

കോസ്റ്റ് ഗാര്‍ഡോ, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റോ എത്താതെ ഇയാളെ രക്ഷിക്കാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. മത്സ്യബന്ധത്തിന് ഉപയോഗിക്കുന്ന ചാളത്തടിയില്‍ പിടിച്ചുകിടക്കുന്ന അവസ്ഥയിലാണ് ഇയാള്‍. അതിനിടെ വിവരമറിയിച്ച് മണിക്കൂറുകള്‍ക്കുശേഷം കോസ്റ്റ് ഗാര്‍ഡിന്റെ ഒരു ബോട്ട് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്.

അതിനിടെ, കുളച്ചിലില്‍ നിന്നുള്ള ക്രൈസ്റ്റ് ബോട്ട് തീരത്തടിഞ്ഞിട്ടുണ്ട്. രണ്ടു വള്ളവും മാലിന്യക്കൂമ്പാരവും കരയ്ക്കടിഞ്ഞിട്ടുണ്ട്. ചെല്ലാനം, എടവനക്കാട് തീരപ്രദേശത്ത് വീടുകളില്‍ വെള്ളം കയറി. ഇവിടുത്തെ താമസക്കാരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി തുടങ്ങി. വര്‍ക്കല ബീച്ചില്‍ 50 മീറ്ററോളം കടല്‍ തീരത്തേക്കു കയറി.

കൊച്ചിയിലും പൊന്നാനിയിലും കടല്‍ക്ഷോഭം രൂക്ഷമാണ്.
അതേസമയം, പൂന്തുറയില്‍നിന്നു കാണാതായവരെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍ പ്രദേശവാസികള്‍ പ്രതിഷേധം ശഖ്തമാക്കി. ഇവിടെനിന്നും പോയ മത്സ്യത്തൊഴിലാളികളില്‍ ചിലര്‍ രക്ഷപെട്ട് തിരിച്ചെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍നിന്നുള്ള ബോട്ടിലും കപ്പലിലുമായാണ് പലരും കരയിലെത്തിയത്. തമിഴ്‌നാട്ടിലെത്തിയ ഇവര്‍ കരമാര്‍ഗം നാട്ടിലേക്കെത്തുകയായിരുന്നു.

Also Read:
പ്രവാചകപ്രകീര്‍ത്തനങ്ങളുമായി നാട് നബിദിനാഘോഷ നിറവില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Fisherman trapped at st Andrews sea shore, Thiruvananthapuram, News, Rain, Fishermen, Trapped, Natives, Protesters, Kochi, Kerala.